കോരുത്തോട് മൂഴിക്കലില്‍ വളര്‍ത്തുനായയെ അജ്ഞാതജീവി കൊന്നുതിന്നു; ആക്രമിച്ചത് പുലിയെന്ന് നാട്ടുകാർ
സ്വന്തം ലേഖിക
മുണ്ടക്കയം: കോരുത്തോട് മൂഴിക്കലില്‍ വീട്ടില്‍ കെട്ടിയിട്ട വളര്‍ത്തുനായയെ രാത്രി അജ്ഞത ജീവി കൊന്നു തിന്നു.
വീട്ടുടമ വെള്ളപ്ലാക്കല്‍ സീനുവിന്റെ വളര്‍ത്തുനായയെയാണ് വ്യാഴാഴ്ച രാത്രി ചത്തനിലയില്‍ കണ്ടത്. പുലിയാണ് നായയെ കൊന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെ കോരുത്തോട്, മതമ്പ, ടി.ആര്‍ ആന്‍ഡ് ടി, ഉറുമ്പിക്കര മേഖലയില്‍, ആട്, പശു, നായ തുടങ്ങിയ നൂറിലധികം വളര്‍ത്തുമൃഗങ്ങള്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
എന്നാല്‍ വനംവകുപ്പ് പ്രശ്നത്തില്‍ കാര്യമായ ഇടപെടല്‍ ഒന്നും ഇതുവരെ നടത്തിയിട്ടില്ല. ഇത് പ്രദേശത്തെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Third Eye News Live
0