
എറണാകുളം: ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച് ആളുമാറി യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. മൂവാറ്റുപുഴ സ്വദേശി അമൽ ആന്റണിക്കാണ് മർദനമേറ്റത്. ഒടുവിൽ ആളുമാറിയാണ് മർദനമെന്ന് വെളിപ്പെട്ടതോടെയാണ് യുവാവിനെ പൊലീസ് വിട്ടയച്ചത്.
മൂവാറ്റുപുഴ പൊലീസിനെതിരെ റൂറൽ എസ്പിക്ക് പരാതി നൽകിയതായി യുവാവ് അറിയിച്ചു. ക്രൂരമായി മർദ്ദനമേറ്റ യുവാവ് മൂവാറ്റുപുഴയിലും തൊടുപുഴയിലും ആശുപത്രികളിൽ ചികിത്സ തേടി. ആക്രിക്കടയിൽ വിൽപ്പന നടത്തിയ ബാറ്ററി മോഷ്ടിച്ചതാണ് എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. നിരപരാധിയാണ് എന്ന് ബോധ്യപ്പെട്ടതോടെ വിട്ടയച്ചു.