മകനെ കാണാനില്ല തിരയാനായി ഒപ്പം വരണം ; പതിനൊന്നുകാരനെ കൂട്ടികൊണ്ട് പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 22 വർഷം തടവ്

Spread the love

മൂവാറ്റുപുഴ : പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 22 വർഷം തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ.

എടയ്ക്കാട്ടുവയല്‍ പറപ്പാൻകോട് എസ്.ടി. കോളനിയില്‍ താമസിക്കുന്ന ആലപ്പുഴ പട്ടണക്കാട് കപ്പോളപ്പറമ്പ് വിനോദ് (45) നെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്.

2018-ലാണ് കേസിനാസ്പദമായ സംഭവം. മകനെ കാണാനില്ലെന്നും തിരയാനായി ഒപ്പം വരണമെന്നും ആവശ്യപ്പെട്ട് പതിനൊന്നുകാരനെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. കുട്ടിയെക്കൂട്ടി ഇയാള്‍ ആളൊഴിഞ്ഞ വീട്ടിലേക്ക് പോകുന്നതും തിരിച്ചിറങ്ങുന്നതും കണ്ട മറ്റൊരു കുട്ടിയാണ് അതിക്രമത്തിനിരയായ വിവരം കുട്ടിയുടെ വീട്ടില്‍ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുളന്തുരുത്തി എസ്.ഐ. എം.വി. അരുണ്‍ദേവും വനിതാ സിവില്‍ പോലീസ് ഓഫീസർ ടി.ആർ. ശോഭനയുമാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ. ജമുന ഹാജരായി.