മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ; ജീപ്പ് ഇടിച്ച് മെഡിക്കൽ സ്റ്റോർ ഉടമ മരിച്ചു

Spread the love

കൊച്ചി : മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ജീപ്പ് ഇടിച്ച് മെഡിക്കൽ സ്റ്റോർ ഉടമ മരിച്ചു. മൂവാറ്റുപുഴ സ്വദേശി രഞ്ജന്(60) ആണ് മരിച്ചത്.

video
play-sharp-fill

ഇന്നു രാവിലെ ആറരയോടെ മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് സമീപമാണ് അപകടം.

തൊടുപുഴ ക്ഷേത്രത്തിൽ പോയി മൂവാറ്റുപുഴ കെഎസ്ആര്‌ടിസി ബസ് സ്റ്റാൻഡിൽ ഇറങ്ങിയതിനു ശേഷം മെഡിക്കൽ ഷോപ്പ് തുറക്കാനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാറിംഗ് ജോലിക്കായി ആളുകളെ കൊണ്ടുപോകുന്ന ജീപ്പാണ് ഇടിച്ചത്,ഉടൻ തന്നെ രഞ്ജനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ ഒൻപതോടെ മരിച്ചു.

രഞ്ജൻ്റെ തലയ്ക്കും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.