മുത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ലക്ഷാർച്ചന മാർച്ച് 29ന് : ഒരുക്കങ്ങൾ ആരംഭിച്ചു:

Spread the love

 

സ്വന്തം ലേഖകൻ
മൂത്തേടത്ത്കാവ്: മുത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 29ന് ലക്ഷാർച്ചന നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

തന്ത്രി മോനാട്ട്മന കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി എ.വി. ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കുന്ന ലക്ഷാർച്ചനയിൽ 15 ലധികം ആചാര്യൻമാർ പങ്കെടുക്കും. ക്ഷേത്രത്തിൽ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിൽ രാവിലെ അഞ്ചു മുതൽ 11വരെയും വൈകുന്നേരം അഞ്ചു മുതൽ ഏഴുവരെയുമാണ് ലക്ഷാർച്ചന .

ഭാഗ്യസൂക്തം,വിദ്യാ രാജഗോപാലം, സ്വയംവരം, ആയൂർ സൂക്തം, ഐകമത്യം , കുടുംബഐശ്വര്യം എന്നീ മന്ത്രങ്ങൾ ഉരുക്കഴിച്ചാണ് ലക്ഷാർച്ചന നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം 7.30ന് ബ്രഹ്മകലശാഭിഷേകം നടത്തും.
ലക്ഷാർച്ചനയുടെ നിധി സമാഹരണത്തിൻ്റെ ആദ്യ കൂപ്പൺ ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് വി. ആർ.ചന്ദ്രശേഖരനിൽ നിന്നും വൈക്കം മഹാദേവ ക്ഷേത്ര അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ പി.എസ്. വിഷ്ണു ഏറ്റുവാങ്ങി.

വൈക്കം മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് നാരായണൻനായർ ഓണാട്ട് , വൈസ് പ്രസിഡൻ്റ് ദിവാകരൻ മട്ടക്കൽ , ക്ഷേത്ര കാര്യദർശി എ.ജി. വാസുദേവൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.