മൂലവട്ടത്ത് മരിച്ച വീട്ടമ്മയ്ക്കു കൊവിഡ്: കൊവിഡ് സ്ഥിരീകരിച്ചത് മരണ ശേഷം; മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു സംസ്‌കരിക്കും
തേർഡ് ഐ ബ്യൂറോ
കോട്ടയം: മൂലവട്ടത്ത് മരിച്ച വീട്ടമ്മയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. മൂലവട്ടം ചിറത്തറയിൽ ബേബി ജോസഫിന്റെ ഭാര്യ മേരിക്കുട്ടി (ശാന്തമ്മ -58) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ഇവരുടെ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
കിഡ്‌നി രോഗിയായ ശാന്തമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനിടെ കഴിഞ്ഞ 11 നാണ് ഇവർ മരിച്ചത്. തുടർന്നു, കൊവിഡ് പരിശോധനയ്ക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ് എന്നു കണ്ടെത്തിയത്. തുടർന്നു, മൃതദേഹം വ്യാഴാഴ്ച കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു സംസ്‌കരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ഇവർ ചേർത്തലയിലെ മകളുടെ വീട്ടിലേയ്്ക്കു പോയിരുന്നു. ഇവിടേയ്്ക്കുള്ള യാത്രയിലോ ഇവിടെയെത്തിയ ശേഷമോ, ആശുപത്രിയിൽ വച്ചോ ആകാം ഇവർക്കു കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശകലനം.
ഇവരുടെ സംസ്‌കാരം നടത്താമെന്നു പള്ളി അധികൃതർ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പള്ളിയിൽ തന്നെ സംസ്‌കാരം നടത്തും. ചെങ്ങളം മണപ്പത്തിൽ കുടുംബാംഗമാണ് മരിച്ച മേരിക്കുട്ടി.
മക്കൾ – ബിനു, ബിനീത. മരുമക്കൾ – സാജൻ, പ്രശാന്ത്. ആശുപത്രിയിൽ വച്ചു തന്നെ മരണം സംഭവിച്ചിരിക്കുന്നതിനാൽ നാട്ടുകാരും ആരോഗ്യ പ്രവർത്തകരും അടക്കമുള്ളവർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.