
ഇടുക്കി: മൂന്നാറില്‍ വീണ്ടും പടയപ്പയെന്ന കാട്ടാന ഇറങ്ങി. വിനോദ സഞ്ചാര കേന്ദ്രമായ ഇക്കോ പോയിൻറിലാണ് പടയപ്പ രാവിലെ എത്തിയത്.രണ്ടു കടകള്‍ തകർത്ത് പഴങ്ങള്‍ എടുത്ത് കഴിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് കാട്ടുകൊമ്പൻ പടയപ്പയുടെ യാത്ര. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാര്‍ ഇക്കോപോയിൻറിലാണ് രാവിലെ എട്ടുമണിയോടെ പടയപ്പയെത്തിയത്.
പകല്‍ സമയങ്ങളില്‍ സാധാരണ വിനോദ സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടുന്ന പ്രദേശമാണ് ഇക്കോ പോയിൻറ്. എന്നാല്‍ പടയപ്പയെത്തിയ സമയത്ത് റോഡില്‍ കാര്യമായി വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ധാരാളം വഴിയോരകടകള്‍ ഇവിടുണ്ട്. ഇതില്‍ രണ്ടെണ്ണം തകർത്താണ് പഴങ്ങളെടുത്ത് കഴിച്ചത്.
കുറെ സമയം ഇവിടെ ചുറ്റിത്തിരിഞ്ഞ കാട്ടുകൊമ്പൻ ആളുകള്‍ ബഹളം വച്ചതോടെ പിൻവാങ്ങി. കഴിഞ്ഞ ദിവസം മൂന്നാര്‍ പെരിയവര പുതുക്കാട് എസ്റ്റേറ്റിലെത്തി കൃഷികള്‍ നശിപ്പിച്ചിരുന്നു. ഏതാനും ദിവസം മുൻപ് പെരിയവര എസ്റ്റേറ്റിലെ റേഷന്‍കട തകർത്ത് മൂന്ന് ചാക്ക് അരി ഭക്ഷിക്കുകയും ചെയ്തിരുന്നു. പകല്‍ സമയത്ത് പോലും പടയപ്പ ജനവാസ മേഖലയില്‍ ചുറ്റിക്കറങ്ങുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group