video
play-sharp-fill

ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച്‌ ചന്ദ്രയാന്‍ 3; ചന്ദ്രോപരിതലത്തില്‍ അലുമിനിയം, കാല്‍സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിധ്യം വെളിപ്പെട്ടിട്ടുണ്ടെന്ന് ഐഎസ്‌ആര്‍ഒ;  ഹൈഡ്രജനായി പരിശോധന തുടരുന്നു

ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച്‌ ചന്ദ്രയാന്‍ 3; ചന്ദ്രോപരിതലത്തില്‍ അലുമിനിയം, കാല്‍സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിധ്യം വെളിപ്പെട്ടിട്ടുണ്ടെന്ന് ഐഎസ്‌ആര്‍ഒ; ഹൈഡ്രജനായി പരിശോധന തുടരുന്നു

Spread the love

സ്വന്തം ലേഖിക

ബംഗളൂരു: ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച്‌ ഐഎസ്‌ആര്‍ഒയുടെ ചന്ദ്രയാൻ-3 ദൗത്യം.

ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാൻ റോവറാണ് സള്‍ഫറിന്റെയും ഓക്സിജൻ അടക്കമുള്ള മറ്റു മൂലകങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഐഎസ്‌ആര്‍ഒ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രീയ പരീക്ഷണങ്ങള്‍ തുടരുകയാണെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.

‘റോവറിലുള്ള ലേസര്‍-ഇൻഡസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്‌ട്രോസ്കോപ്പ് (എല്‍ഐബിഎസ്) ഉപകരണം ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം അസന്ദിഗ്ധമായി സ്ഥിരീകരിക്കുന്നു’, ഐഎസ്‌ആര്‍ അറിയിച്ചു.

പ്രാഥമിക വിശകലനത്തില്‍ ചന്ദ്രോപരിതലത്തില്‍ അലുമിനിയം, കാല്‍സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിധ്യം വെളിപ്പെട്ടിട്ടുണ്ടെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.

കൂടാതെ മാംഗനീസ്, സിലിക്കണ്‍, ഓക്സിജൻ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജന്റെ സാന്നിധ്യം സംബന്ധിച്ച്‌ പരിശോധനകള്‍ നടന്നുവരികയാണെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.