മൂലേടം ഓവർ ബ്രിഡ്‌ജ് ടോൾ ബൂത്ത്‌ പൊളിച്ചു നീക്കി; നോക്കുകുത്തിയായി വഴിമുടക്കി നിന്നിരുന്ന ബൂത്ത് റോഡ്​ ആൻഡ്​ ബ്രിഡ്​​ജസ്​ കോർപറേഷനാണ്‌ പൊളിച്ച് മാറ്റിയത്

മൂലേടം ഓവർ ബ്രിഡ്‌ജ് ടോൾ ബൂത്ത്‌ പൊളിച്ചു നീക്കി; നോക്കുകുത്തിയായി വഴിമുടക്കി നിന്നിരുന്ന ബൂത്ത് റോഡ്​ ആൻഡ്​ ബ്രിഡ്​​ജസ്​ കോർപറേഷനാണ്‌ പൊളിച്ച് മാറ്റിയത്

സ്വന്തം ലേഖകൻ

കോട്ടയം: ഏറെ പ്രതിഷേധങ്ങൾക്കിട വെച്ച മൂലേടം റെയിൽവേ മേൽപ്പാലത്തിലെ ടോൾ ബൂത്ത്​ പൊളിച്ചു മാറ്റി.

ശനിയാഴ്ച രാത്രിയാണ്​ റോഡ്​ ആൻഡ്​ ബ്രിഡ്​​ജസ്​ കോർപറേഷൻ അധികൃതരുടെ നേതൃത്വത്തിൽ ബൂത്ത്​ പൊളിച്ചുമാറ്റിയത്​. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്ന സമയത്താണ്​ മൂലേടം ​മേൽപ്പാലം നിർമാണം നടന്നത്​. നിർമ്മാണം പൂർത്തിയാക്കിയതോടെ റോഡ്സ് ആൻറ് ബ്രിഡ്ജസ് കോർപ്പറേഷൻ ഇവിടെ ടോൾ പിരിവ്‌ ആരംഭിക്കാനായിട്ടാണ് ബൂത്ത്‌ പണിതത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കാലങ്ങളായി ഇവിടുത്തുകാർ സ്വതന്ത്രമായി നടന്നു കൊണ്ടിരുന്ന വഴിയിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നടപടി വാർഡ് കൗൺസിലർ അഡ്വ.ഷീജാ അനിലിൻ്റെ നേതൃത്വത്തിൽ സിപിഐ എം പ്രവർത്തകരും, ബി ജെ പി പ്രവർത്തകരും ജനങ്ങളും തടഞ്ഞു.

നിരവധി സമരങ്ങളും അരങ്ങേറി. പ്രതിഷേധം കടുത്തതോടെ ടോൾ പിരിവ്​ ഉപേക്ഷിക്കു കയായിരുന്നു. അഡ്വ.ഷീജാ അനിൽ അടക്കമുള്ളവരെ പൊലീസ് അറസ്‌റ്റ്‌ ചെയ്തു. പലർക്കും ക്രൂര മർദ്ദനമാണ് പൊലീസ് കസ്റ്റഡിയിൽ ഏൽക്കേണ്ടി വന്നത്

ടോൾ പിരിവ്‌ സാധിക്കാതെ വന്നതോടെ റോഡിൽ നോക്കുകുത്തിയായി നിൽക്കുകയായിരുന്ന ടോൾ ബൂത്ത്‌. അതാണ്‌ പൊളിച്ചു നീക്കിയിരിക്കുന്നത്‌.