video
play-sharp-fill
മൂലവട്ടം തൃക്കയിൽ മഹാദേവക്ഷേത്രവും; പൊൻകുന്നത്ത് കാവ് ദേവീക്ഷേത്രവും അടച്ചിടും: കർശന നടപടിയുമായി ക്ഷേത്രം ഭാരവാഹികൾ; വഴിപാടുകൾ ഫോൺ വഴി ബുക്ക് ചെയ്യാം 

മൂലവട്ടം തൃക്കയിൽ മഹാദേവക്ഷേത്രവും; പൊൻകുന്നത്ത് കാവ് ദേവീക്ഷേത്രവും അടച്ചിടും: കർശന നടപടിയുമായി ക്ഷേത്രം ഭാരവാഹികൾ; വഴിപാടുകൾ ഫോൺ വഴി ബുക്ക് ചെയ്യാം 

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ രണ്ടു ക്ഷേത്രങ്ങൾ കൂടി അടച്ചിടാൻ തീരുമാനിച്ചു. മൂലവട്ടത്തെയും നാട്ടകത്തെയും രണ്ടു ക്ഷേത്രങ്ങളാണ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മാർച്ച് 31 വരെ ബ്രേക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ക്ഷേത്രം അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്.

31 വരെ ക്ഷേത്രങ്ങളിൽ പൂജകൾ നടത്തുമെങ്കിലും ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. മൂലവട്ടം തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. നാട്ടകം പൊൻകുന്നത്ത് കാവ് ദേവീക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. ഇവിടെ പൂജകളും വഴിപാടുകളും നടക്കും. ഭക്തർക്ക് ഫോൺ വഴി വഴിപാടുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് ക്ഷേത്രം അടച്ചിടാൻ തീരുമാനിച്ചത്. നേരത്തെ ഈ ക്ഷേത്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഭരണ സമിതി തീരുമാനിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെയാണ് കർശനമായ നടപടികളിലേയ്ക്കു ക്ഷേത്രം ഭാരവാഹികൾ നീങ്ങിയത്.