play-sharp-fill
മൂലവട്ടം ദിവാൻ കവലയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് അർദ്ധരാത്രി പെട്രോൾ ഒഴിച്ച് കത്തിച്ചു:  പെട്രോൾ ഒഴിച്ചശേഷം ബൈക്ക് കത്തിച്ചത് എന്ന് സൂചന; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

മൂലവട്ടം ദിവാൻ കവലയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് അർദ്ധരാത്രി പെട്രോൾ ഒഴിച്ച് കത്തിച്ചു: പെട്രോൾ ഒഴിച്ചശേഷം ബൈക്ക് കത്തിച്ചത് എന്ന് സൂചന; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

ക്രൈം ഡെസ്ക്

കോട്ടയം: മൂലവട്ടം ദിവാൻ കവലയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് സാമൂഹികവിരുദ്ധർ തീവച്ചു. ബജാജ് ഡിസ്കവർ ബൈക്ക് ആണ് ആണ് പെട്രോൾ ഒഴിച്ചശേഷം അക്രമി സംഘം തീവെച്ച് നശിപ്പിച്ചത്. കടുവാക്കുളം തുണ്ടി പറമ്പിൽ ജിതിൻ സുരേഷി (23) ന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. ബൈക്കിൽ പെട്രോൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.


ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെ ബൈക്ക് കത്തുന്നത് കണ്ട് രണ്ടു നാട്ടുകാരാണ് വിവരം ജിതിനെ അറിയിച്ചത്. തുടർന്ന് ജിതിനും കൂട്ടുകാരും എത്തിയപ്പോൾ ബൈക്ക് കത്തി നശിക്കുന്നതാണ് കണ്ടത്. തുടർന്ന് ഇവർ വിവരം അഗ്നിരക്ഷാസേനയിലും , പോലീസിലും അറിയിച്ചു. സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസും , അഗ്നിരക്ഷാസേന കോട്ടയം യൂണിറ്റിലെ ഉദ്യോഗസ്ഥരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. പക്ഷേ അപ്പോഴേക്കും ബൈക്ക് പൂർണ്ണമായും കത്തിനശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജിതിൻ സുഹൃത്തുക്കൾക്കൊപ്പം ദിവാൻ കവലയിൽ നിന്നും കുഴിമറ്റത്തേയ്ക്ക് പോയത്. ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തശേഷം ഓട്ടോറിക്ഷയിലാണ് ജിതിനും സുഹൃത്തുക്കളും കുഴിമറ്റത്തേക്ക് പോയത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാലാണ് ബൈക്ക് ദിവാൻ കവലയിൽ വെച്ചശേഷം താൻ പോയതെന്ന് എന്ന് ജിതിൻ പോലീസിന് മൊഴി നൽകി.

11 മണിയോടെ ദിവാൻ കവലയിൽ കൊല്ലാട് സർവീസ് സഹകരണ ബാങ്കിന് മുന്നിലെത്തിയ രണ്ടുപേർ ബൈക്കിൽ പെട്രോളൊഴിച്ച് തീ കൊളുത്തുന്നത് നാട്ടുകാർ കണ്ടതായി ജിതിൻ പോലീസിന് മൊഴി നൽകി. ബൈക്ക് കത്തുമ്പോൾ ഇരുവരും മറ്റൊരു സ്കൂട്ടറിൽ കടുവാക്കുളം ഭാഗത്തേക്ക് രക്ഷപ്പെട്ടതായി നാട്ടുകാർ ജിതിനോട് പറഞ്ഞു. ബാങ്ക് കെട്ടിടത്തിലെ സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞതായാണ് നാട്ടുകാർ പറയുന്നത്.

നേരത്തെ ലോറി ഡ്രൈവർ ആയിരുന്ന ജിതിൻ ഒരു വർഷം മുമ്പാണ് ബജാജ് ഡിസ്കവർ ബൈക്ക് വാങ്ങിയത്. സംഭവത്തിൽ ദുരൂഹത ഉള്ളതിനാൽ എന്നാൽ ജിതിൻ ചിങ്ങവനം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.