മൂലവട്ടം ആര്യഭട്ട ആർട്‌സ് ആൻഡ് സ്‌പോട്‌സ് ക്ലബിന്റെ ഓണാഘാഷ പരിപാടികൾ എട്ടിനും പതിനഞ്ചിനും
സ്വന്തം ലേഖകൻ
മൂലവട്ടം: ആര്യഭട്ടാ ആട്‌സ് ആൻഡ് സ്‌പോട്‌സ് ക്ലബിന്റെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ എട്ടിനും പതിനഞ്ചിനുമായി റെയിൽവേ മേൽപ്പാലത്തിന് സമീപം നടക്കും. 8 ന് രാവിലെ ഒൻപതിന് ക്ലബ് പ്രസിഡന്റ് പി.സി എബ്രഹാം പുതുച്ചിറ പതാക ഉയർത്തും. പത്തു മുതൽ കായിക മത്സരങ്ങൾ. 15 ന് വൈകിട്ട് ആറിന് ഫാൻസിഡ്രസ് മത്സരം. 6.30 ന് ചേരുന്ന പൊതുസമ്മേളം നഗരസഭ അംഗം ഷീനാ ബിനു ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. നഗരസഭ അംഗം ഷീജ അനിൽ മുഖ്യപ്രഭാഷണം നടത്തും. ക്ലബ് ഉപദേശക സമിതി അംഗം കെ.യു രഘു ഓണാശംസ നൽകും. ഇ.എൻ രാധാകൃഷ്ണൻ ഇഞ്ചക്കിടങ്ങിൽ സമ്മാനദാനം നിർവഹിക്കും. ക്ലബ് വൈസ് പ്രസിഡന്റ് ടി.എൻ മധു, സെക്രട്ടറി കെ.എസ് ബിജു എന്നിവർ പ്രസംഗിക്കും.
Third Eye News Live
0