ബീഫ് ചോദിച്ചെത്തി; ഇല്ലെന്ന് പറഞ്ഞപ്പോൾ ചീത്തവിളിച്ചു ; ഭക്ഷണം തീര്‍ന്നെങ്കില്‍ പിന്നെ ഇവിടെക്കിടന്ന് ബഹളം വെച്ചിട്ടെന്താ കാര്യമെന്ന് കണ്ടുനിന്നവർ ചോദിച്ചു; പിന്നെ നടന്നത് ബീഫ് ചോദിച്ചയാൾ കടയിൽ നിന്ന് പോകുകയും തിരികെവന്നവഴി നാട്ടുകാർക്കുനേരെ വെടിയുതിർക്കുകയുമായിരുന്നു; സംഭവം വിശദീകരിച്ച് തട്ടുകടയുടമ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: മൂലമറ്റം വെടിവയ്പ് കേസിലെ പ്രതിക്കൊപ്പം മറ്റൊരാളും ഭക്ഷണം കഴിക്കാനെത്തിയിരുന്നതായി തട്ടുകടയുടമ. മൂലമറ്റത്ത് ആള്‍ക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്നലെ എന്താണുണ്ടായതെന്ന് വിശദീകരിച്ച്‌ തട്ടുകട ഉടമ സൗമ്യ.

ഏകദേശം രാത്രി പത്തര ആയിട്ടുണ്ടാവും രണ്ടു പേര്‍ ഭക്ഷണം കഴിക്കാന്‍ വന്നു. സാധാരണ 12 മണി വരെയൊക്കെ ഭക്ഷണം ഉണ്ടാവാറുണ്ട്. ഇന്നലെ ശനിയാഴ്ച ആയതുകൊണ്ട് നേരത്തെ ഭക്ഷണം തീര്‍ന്നു. നോണ്‍ വെജ് എല്ലാം തീര്‍ന്നിരുന്നു. വന്നവരില്‍ ഒരാള്‍ അകത്തിരുന്ന് ദോശ കഴിച്ചു. പുറത്തുനിന്നയാള്‍ ബീഫ് ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ നല്ലതുപോലെ മദ്യപിച്ചിട്ടുണ്ടായിരുന്നു. ബീഫില്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഭയങ്കര മോശമായി തെറിവിളിച്ചു. ഭക്ഷണം തീര്‍ന്നെങ്കില്‍ പിന്നെ ഇവിടെക്കിടന്ന് ബഹളം വെച്ചിട്ടെന്താ കാര്യമെന്ന് കണ്ടുനിന്ന കുറച്ചു പിള്ളേര്‍ ചോദിച്ചു. വേറെ കട നോക്ക് എന്നവര്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ ബൈക്കില്‍ നിന്ന് ഇറങ്ങിവന്ന് പിള്ളേരെ പിടിച്ചുതള്ളി. ഞാന്‍ എസ്‌ഐയെ വിളിച്ചു അപ്പോള്‍ത്തന്നെ വിവരം പറഞ്ഞു. ഇനി എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ വിളിച്ചോളാന്‍ സാര്‍ പറഞ്ഞു. പിന്നാലെ അയാള്‍ തിരിച്ചുവന്നു. വന്നവഴി അയാള്‍ വെടിവെക്കുകയായിരുന്നു. വല്ലാത്ത അവസ്ഥയായിരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടയാള്‍ തര്‍ക്കം നടക്കുമ്ബോള്‍ തട്ടുകടയുടെ സമീപമുണ്ടായിരുന്നില്ല”- സൗമ്യ പറഞ്ഞു.

കടയിലെ തര്‍ക്കത്തിനു പിന്നാലെ ഫിലിപ്പ് മാര്‍ട്ടിന്‍ വീട്ടില്‍ പോയി തോക്കുമായി തിരിച്ചുവന്ന് വെടിവെക്കുകയായിരുന്നു. ഈ സമയത്ത് കടയിലുണ്ടായിരുന്നവര്‍ മാറിയതിനാല്‍ വെടിയേറ്റില്ല.

പിന്നാലെ നാട്ടുകാര്‍ ഫിലിപ്പ് മാര്‍ട്ടിനെ പിന്തുടര്‍ന്നു. വീടിന് സമീപം വീണ്ടും സംഘര്‍ഷമുണ്ടായി. അതിനിടെ ഫിലിപ്പ് മാര്‍ട്ടിന്‍ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു. അപ്പോഴാണ് ആ വഴി പോവുകയായിരുന്ന സനല്‍ ബാബുവിനും സുഹൃത്തിനും വെടിയേറ്റത്. ഇവര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റത്. ഇവര്‍ ഫിലിപ്പ് മാര്‍ട്ടിനെ പിന്തുടര്‍ന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. ബസ് ജീവനക്കാരനായ സനല്‍ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് വെടിയേറ്റ് മരിച്ചത്.

ഫിലിപ്പ് മാര്‍ട്ടിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മുന്‍പ് മോഷ്ടിച്ച തോക്കാണ് വെടിവെയ്ക്കാന്‍ ഉപയോഗിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പ്രതി കാഞ്ഞാർ പൊലീസിന്റെ കസ്റ്റഡിയിലാണ്.