
സ്വന്തം ലേഖിക
മൂലമറ്റം: ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികനെ കെഎസ്ആര്‍ടിസി ബസില്‍നിന്ന് കണ്ടക്ടര്‍ ചവിട്ടി താഴെയിട്ടതായി പരാതി.
പരിക്കേറ്റ ഇടാട് ഐക്കര തെക്കേല്‍ രാജപ്പനെ (63) ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂലമറ്റത്ത് എത്തി നാലോടെ എലപ്പാറ വഴി കുമളിക്കു പോകുന്ന ബസില്‍ മൂലമറ്റത്തു നിന്ന് ഇടാടിന് പോയ രാജപ്പനെ ഇലപ്പള്ളിക്കു സമീപം കണ്ടക്ടര്‍ ചവിട്ടി താഴെയിട്ടതായാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ മദ്യലഹരിയിലായിരുന്ന രാജപ്പന് ബസില്‍ ബഹളം ഉണ്ടാക്കുകയും ചീത്ത വിളിക്കുകയും ചെയ്തതായി യാത്രക്കാരും കണ്ടക്ടറും പറയുന്നു. തുടര്‍ന്ന് കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
രാജപ്പനെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. മദ്യപിച്ചതായി പരിശോധനയില്‍ വ്യക്തമായെന്ന് പോലീസ് പറഞ്ഞു.



