മൂലവട്ടത്ത് കിണർ തേകാനിറങ്ങിയ യുവാവ് കിണറ്റിൽ കുടുങ്ങി: അഗ്നിരക്ഷാ സേന രക്ഷിച്ച് പരിക്കുകളോടെ ആശുപത്രിയിലാക്കി
സ്വന്തം ലേഖകൻ
മൂലവട്ടം: കിണർതേകാനിറങ്ങിയ യുവാവ് കിണറ്റിൽ കുടുങ്ങി. അഗ്നിരക്ഷാ സേന എത്തി യുവാവിനെ രക്ഷിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ മൂലവട്ടം കുറുപ്പംപടിയിൽ മണ്ണഞ്ചേരിയിൽ എം.ഷാജിയുടെ വീട്ടിലെ കിണർ തേകാൻ ഇറങ്ങിയ ഇത്തിത്താനം പുന്നത്ര പ്രകാശാണ് കിണറ്റിൽ കുടുങ്ങിയത്. കിണർ തേകാൻ ഇറങ്ങുന്നതിനിടെ ഇയാൾ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. ശരീരത്തിൽ ആകമാനം പരിക്കേറ്റ ഇയാൾ കിണറ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കിണറ്റിൽ നിന്നും രക്ഷിക്കാൻ ആർക്കും സാധിച്ചില്ല. തുടർന്ന് നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനാ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് കോട്ടയത്തു നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്ത് എത്തി ഇയാളെ രക്ഷിച്ചു. തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0