സമര പരമ്പരകൾക്കൊടുവിൽ സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാർക്ക് രണ്ട് മാസത്തെ വേതന കുടിശിക അനുവദിച്ചു; ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി; ഇതിനായി 52. 85 കോടി രൂപ അനുവദിച്ചു; നാളെ മുതൽ വിതരണം ചെയ്യും

Spread the love

തിരുവനന്തപുരം: സമര പരമ്പരകൾക്കൊടുവിൽ സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാർക്ക് രണ്ട് മാസത്തെ വേതന കുടിശിക സർക്കാർ അനുവദിച്ചു.

ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. 52. 85 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.

ഇത് നാളെ മുതൽ വിതരണം ചെയ്യും. അതേസമയം, മൂന്ന് മാസത്തെ ഇൻസെൻ്റീവ് ഇപ്പോഴും കുടിശികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേതന കുടിശിക ഉള്‍പ്പടെ വിവിധ ആവശ്യങ്ങൾ ‍ ഉന്നയിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി ആശ വര്‍ക്കര്‍മാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത് വരികയാണ്.