അറസ്റ്റ് ചെയ്യാന്‍ നീക്കം; നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും; മുന്‍കൂര്‍ ജാമ്യത്തിന് സുധാകരന്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: മോൻസൻ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്യാൻ നീക്കം.

സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. സുധാകരനെ അറസ്റ്റ് ചെയ്യാൻ നിയമോപദേശം തേടിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരകണമെന്നാണ് കെ.സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേസമയം, മുൻകൂര്‍ ജാമ്യത്തിന് സുധാകരൻ ശ്രമം തുടങ്ങി. ക്രൈം ബ്രാഞ്ച് കേസെടുത്തതിനെതിരെ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും.

ഇതിനായി അദ്ദേഹം നിയമോപദേശം തേടി. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച്‌ തീരുമാനമെടുമെന്നാണ് സുധാകരൻ പറയുന്നത്.

വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തത്. സുധാകരനെതിരെ കേസെടുത്തത് രാഷ്ട്രീയമായി നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കെ സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും.