
മോന്‍സണ്‍ മാവുങ്കല്‍ കേസ്: കെ സുധാകരന്‍ രണ്ടാം പ്രതി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രെെംബ്രാഞ്ച് നോട്ടീസ്
സ്വന്തം ലേഖിക
കൊച്ചി: മോൻസൻ മാവുങ്കല്‍ പ്രതിയായ പുരാവസ്‌തു തട്ടിപ്പുകേസില്‍ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിനായി ബുധനാഴ്ച കളമശേരിയിലെ ഓഫീസില്‍ ഹാജരാകാൻ ക്രെെംബ്രാഞ്ച് നോട്ടീസ് നല്‍കി. കേസില്‍ രണ്ടാം പ്രതിയാണ് സുധാകരൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഞ്ചനാക്കുറ്റം ചുമത്തിയാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്. സുധാകരനെ പ്രതി ചേര്‍ത്ത് ക്രെെംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
മോൻസൻ മാവുങ്കലിനൊപ്പമുള്ള കെ സുധാകരന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ മോൻസനുമായി ഒരു സാമ്പത്തിക ഇടപാടും ഇല്ലെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
വ്യാജമായി നിര്‍മ്മിച്ച പുരാവസ്തുക്കള്‍ കാട്ടി പലരില്‍ നിന്നും കോടികള്‍ തട്ടിയ കേസിലാണ് മോൻസൻ മാവുങ്കല്‍ പിടിയിലായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ കൊച്ചിയിലുള്ള മോൻസണിന്റെ വീട്ടില്‍ പോയതിനെ കുറിച്ചും തെളിവുകള്‍ പുറത്ത് വരുന്നിരുന്നു.