play-sharp-fill
പോക്സോ കേസ്; മോൻസൺ മാവുങ്കൽ കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം; വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചുവെന്ന കേസിലാണ് വിധി

പോക്സോ കേസ്; മോൻസൺ മാവുങ്കൽ കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം; വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചുവെന്ന കേസിലാണ് വിധി

സ്വന്തം ലേഖകൻ

കൊച്ചി∙ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിലുള്ള മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിൽ വിധി.

വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ മോൻസൺ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. മോൻസന്റെ ജീവനക്കാരിയുടെ മകളാണിത്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. മോൻസന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയായ പോക്സോ കേസിൽ മോൻസൻ രണ്ടാം പ്രതിയാണ്.