video
play-sharp-fill

പോക്‌സോ കേസ്; മോന്‍സണിന്റെ ജീവനക്കാരനും പ്രതിയാകും; തിരുമ്മല്‍ കേന്ദ്രത്തില്‍ ഉന്നതര്‍ എത്തിയെന്നും പെണ്‍കുട്ടിയുടെ മൊഴി

പോക്‌സോ കേസ്; മോന്‍സണിന്റെ ജീവനക്കാരനും പ്രതിയാകും; തിരുമ്മല്‍ കേന്ദ്രത്തില്‍ ഉന്നതര്‍ എത്തിയെന്നും പെണ്‍കുട്ടിയുടെ മൊഴി

Spread the love

സ്വന്തം ലേഖിക

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്സോ കേസില്‍ മോന്‍സണ് പുറമെ ഇയാളുടെ ജീവനക്കാരനും തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

മജിസ്ട്രേറ്റിന് മുന്നിലാണ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മോന്‍സണിന്റെ ജീവനക്കാരനെ അറസ്റ്റ് ചെയ്യും. മോന്‍സണ്‍ വാടകയ്‌ക്കെടുത്ത വീട്ടിലും, തിരുമ്മല്‍ കേന്ദ്രത്തിലും വച്ചാണ് പീഡനം നടന്നത്.

തിരുമ്മല്‍ കേന്ദ്രത്തില്‍ ഉന്നതര്‍ എത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കാമെന്ന് ഉറപ്പു നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

മോന്‍സണിന്റെ ഉന്നത ബന്ധങ്ങള്‍ അറിയാവുന്നതിനാല്‍ ഭയം കൊണ്ടാണ് ഇത്രയും നാളായി പരാതിയൊന്നും നല്‍കാത്തതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

പെണ്‍കുട്ടിയ്ക്ക് പതിനേഴ് വയസുള്ളപ്പോഴാണ് പീഡനം നടന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയും അമ്മയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.