മോന്‍സൻ മാവുങ്കലിനെതിരായ കള്ളപ്പണകേസ്; നടി ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്യുന്നു
സ്വന്തം ലേഖിക
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണക്കേസില്‍ സിനിമാ – സീരിയല്‍ താരം ശ്രുതി ലക്ഷ്മിയെ ഇ ഡി ചോദ്യം ചെയ്യുന്നു.
മോന്‍സണുമായുള്ള സാമ്പത്തിക ഇടപാടിലാണ് അന്വേഷണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോന്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ശ്രുതി ലക്ഷ്മി, മോന്‍സണിന്റെ വീട്ടില്‍ നടന്ന പിറന്നാള്‍ പാര്‍ട്ടിയില്‍ നൃത്ത പരിപാടി അവതരിപ്പിച്ചിരുന്നു.
മുടി കൊഴിച്ചിലിന് മോന്‍സണിന്റെ കീഴില്‍ ചികിത്സ നടത്തിയിരുന്നതായും ശ്രുതി ലക്ഷ്മി പറഞ്ഞിരുന്നു.
നേരത്തെ മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന പ്രചരണങ്ങള്‍ ശ്രുതി ലക്ഷ്മി തള്ളിയിരുന്നു.
ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്നും അയാള്‍ തട്ടിപ്പുകാരനാണെന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടിയെന്നുമായിരുന്നു ശ്രുതി ലക്ഷ്മിയുടെ അന്നത്തെ പ്രതികരണം.
Third Eye News Live
0