മോണ്‍സണ്‍ മാവുങ്കല്‍ സുപ്രീം കോടതിയില്‍; ബലാത്സംഗ കേസില്‍ വിചാരണ തടയണമെന്ന് ആവശ്യം; ഹര്‍ജി സമര്‍പ്പിച്ചു

Spread the love

ഡൽഹി: നിലവിലെ ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സണ്‍ മാവുങ്കല്‍ സുപ്രീം കോടതിയില്‍.

video
play-sharp-fill

ഈ കേസിലെ പരാതിക്കാരിയെ പ്രായപൂർത്തിയാകാത്തപ്പോള്‍ പീഡിപ്പിച്ചെന്ന കേസില്‍ താൻ ശിക്ഷ അനുഭവിക്കുകയാണെന്നും അതേപരാതിക്കാരിയെ പ്രായപൂർത്തിയായപ്പോള്‍ പീഡിപ്പിച്ചെന്ന മറ്റൊരു കേസില്‍ ശിക്ഷ വിധിക്കാനാകില്ലെന്നുമാണ് മോണ്‍സണ്‍ സമർപ്പിച്ച ഹർജിയിലെ വാദം.

ഹൈക്കോടതി ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് അഭിഭാഷകൻ പി വിഷ്ണു മോണ്‍സണായി ഹർജി സമർപ്പിച്ചത്.