video
play-sharp-fill

മോൻസൺ ഡോക്ടറല്ല; പഠിച്ചത് ബ്യൂട്ടീഷൻ കോഴ്സ്; മാർക്കറ്റിൽ ലഭ്യമായ പച്ചമരുന്നുകൾ കുട്ടിച്ചേർത്ത് പുതിയ മരുന്ന് ഉണ്ടാക്കി ചികിത്സ നടത്തി; കെ. സുധാകരനെയും നടി ശ്രുതിലക്ഷ്മിയും പറ്റിച്ച കഥ പറഞ്ഞ് മോൻസൺ; വ്യാജ ചികിൽസയുടെ പിന്നിൽ കോട്ടയത്തെ ഡോക്ടർക്കും പങ്കെന്ന് സംശയം

മോൻസൺ ഡോക്ടറല്ല; പഠിച്ചത് ബ്യൂട്ടീഷൻ കോഴ്സ്; മാർക്കറ്റിൽ ലഭ്യമായ പച്ചമരുന്നുകൾ കുട്ടിച്ചേർത്ത് പുതിയ മരുന്ന് ഉണ്ടാക്കി ചികിത്സ നടത്തി; കെ. സുധാകരനെയും നടി ശ്രുതിലക്ഷ്മിയും പറ്റിച്ച കഥ പറഞ്ഞ് മോൻസൺ; വ്യാജ ചികിൽസയുടെ പിന്നിൽ കോട്ടയത്തെ ഡോക്ടർക്കും പങ്കെന്ന് സംശയം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഡോക്ടറാണെന്ന് കരുതി ചികിത്സ തേടി എത്തി നിരവധി പേരെ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട് മോന്‍സന്‍ എന്ന തട്ടിപ്പുകാരന്‍.
മോന്‍സണ്‍ ഡോക്ടറാണെന്ന് ധരിച്ചു ചികിത്സ തേടി എത്തിയവരില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ളവരുമുണ്ട്. എന്നാല്‍, താന്‍ ഡോക്ടറും കോസ്മറ്റോളജിസ്റ്റല്ലെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി ഡോക്ടര്‍ പുരാവസ്തു തട്ടിപ്പില്‍ പിടിയിലായ മോണ്‍സന്‍ മാവുങ്കല്‍. ആകെ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്സാണ്. ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നതെന്നും മോണ്‍സന്‍ വ്യക്തമാക്കി.

മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മോണ്‍സന്‍ മൊഴി നല്‍കി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അടക്കമുള്ളവര്‍ മോണ്‍സണില്‍ നിന്ന് ചികിത്സ നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോന്‍സന്‍ വ്യാജ ഡോക്ടറാണെന്ന പരാതിയിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെ സുധാകരന്‍ അടക്കം വ്യാജ ചികിത്സയുടെ പേരില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
അതേസമയം ഒരു ഡോക്ടര്‍ എന്ന നിലയില്‍ മോന്‍സണ്‍ തന്നെ ചികിത്സിച്ചിട്ടുണ്ടായിരുന്നെന്നും മോന്‍സണിന്റെ ചികിത്സാ തനിക്ക് ഏറെ പ്രയോജനം ചെയ്തതായും സിനിമാതാരം ശ്രുതി ലക്ഷ്മി വ്യക്തമാക്കിയിരുന്നു. മോൻസൻ്റെ വ്യാജ ചികിൽസയുമായി ബന്ധപ്പെട്ട് കോട്ടയത്തെ സ്വാകാര്യ ആശുപത്രിയിലെ ഡോക്ടറുടെ പങ്കും സംശയനിഴലിലാണ്. ഡോക്ടർ മോൻസൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്

അദ്ദേഹം ഒരു ഡോക്ടര്‍ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചില്‍. അത് സാധാരണ മുടി കൊഴിച്ചില്‍ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളില്‍ ചികില്‍സിച്ചിട്ടും മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോള്‍ മാറി.
ഡോക്ടര്‍ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു,’ ശ്രുതി ലക്ഷ്മി പറഞ്ഞു. എന്നാല്‍ മോന്‍സണ്‍ ഒരു ഡോക്ടര്‍ അല്ല എന്ന വാര്‍ത്ത ഞെട്ടലോടെയാണ് താന്‍ കേട്ടതെന്നും താരം പറഞ്ഞു.

ഒരു പരിപാടിക്കിടെ തന്റെ അമ്മയും സഹോദരിയുമാണ് മോന്‍സണെ പരിചയപ്പെടുന്നത്. അതിനു ശേഷം പ്രവാസി മലയാളിയുടെ പരിപാടികളുടെ ഡാന്‍സ് പ്രോഗ്രാം തന്റെ ടീമിനെയാണ് ഏല്‍പിച്ചിരുന്നത്. അതിനു ശേഷം മോന്‍സണിന്റെ പിറന്നാള്‍ ആഘോഷത്തിനും വിളിച്ചു.
കോവിഡ് സമയം ആയിരുന്നതിനാല്‍ താനും ചേച്ചിയും ഉള്‍പ്പെടെ വളരെ കുറച്ചുപേരാണ് നൃത്തം ചെയ്തത്. ആ വിഡിയോ ആണ് ഇപ്പോള്‍ വളരെ മോശമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്ന് ശ്രുതി ലക്ഷ്മി വ്യക്തമാക്കി.എല്ലാവരോടും നല്ല രീതിയില്‍ പെരുമാറിയിട്ടുള്ള വ്യക്തിയാണ് മോന്‍സണ്‍. പരിപാടികള്‍ക്ക് പേയ്മെന്റ് കൃത്യമായി തരും. ആര്‍ട്ടിസ്റ്റുകള്‍ അതു മാത്രമേ നോക്കാറുള്ളൂ. താന്‍ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമായി തിരികെ വീട്ടില്‍ എത്തുക എന്നുള്ളതിനാണ് മുന്‍ഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടിയിരുന്നെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി.

അതേസമയം മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പിന്റെ ഉസ്താദ് മാത്രമല്ല, സ്ത്രീകളെ വലയിലാക്കുന്നതില്‍ ഹരം കണ്ടിരുന്ന ആളുമായിരുന്നു എന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മൂന്നുവര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് മോന്‍സണ്‍ വിവാഹിതനെന്ന വിവരവും മറ്റ് സ്ത്രീകളുമായുള്ള ബന്ധവും പ്രണയിനി മനസ്സിലാക്കിയത്. ഇതോടെ അവര്‍ക്ക് പകയായി. ആ പകയില്‍ എരിഞ്ഞ് കേസില്‍ കുടുങ്ങി അകത്താകുന്നത് വരെ മോന്‍സണ്‍ വിലസിയത് തന്റെ വീടിന്റെ മുന്നില്‍ ചാര്‍ത്തിയ മേല്‍വിലാസങ്ങളില്‍ ഒന്നായ കോസ്മറ്റോളജിസ്റ്റ് എന്ന പേരിലായിരുന്നു.
മോന്‍സണ്‍ സ്ത്രീകളെ പാട്ടിലാക്കിയിരുന്നത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ നല്‍കിയായിരുന്നു. ‘കോസ്മറ്റോളജിസ്റ്റ്’ എന്ന വിലാസം ഇതിന് മറയാവുകയും ചെയ്തു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ സൗന്ദര്യവര്‍ധക വസ്തുക്കളായിരുന്നു ചികില്‍സയുടെ ഭാഗമായി നല്‍കിയിരുന്നത്.

ബുദ്ധിമാനായ മോന്‍സണ് അറിയാം, സാധനങ്ങളുടെ ഗുണം കൊണ്ട് തന്നെ മുഖത്തെ പാടും കണ്‍പോളകള്‍ക്ക് താഴെയുള്ള കറുപ്പും എല്ലാം അപ്രത്യക്ഷമാകുമെന്ന്.
അങ്ങനെ ഒരുസിനിമ വിജയിക്കും പോലെ, മോന്‍ണ്‍സന്റെ കോസ്‌മെറ്റിക് ബിസിനസ് മൗത്ത് പബ്ലിസ്റ്റിയിലൂടെ വളര്‍ന്നു. ചില ഉന്നതരുടെ ഭാര്യമാരും സൗന്ദര്യചികിത്സ തേടി എത്തിയിരുന്നതായാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. വിദേശത്തുനിന്ന് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന വനിതയെ സാരി ഉടുക്കാന്‍ പഠിപ്പിച്ചാണ് മോന്‍സന്‍ വലയില്‍ ‘വീഴ്‌ത്തി’യത്. ഇവരോട് പ്രധാന ചടങ്ങുകളില്‍ സാരി ധരിച്ച്‌ വരാന്‍ നിര്‍ദ്ദേശിച്ചു. സാരി ഉടുക്കാന്‍ മോന്‍സന്‍ പഠിപ്പിക്കുകയും ചെയ്തു.
മോന്‍സനെ പരിചയപ്പെട്ടത് ഡോക്ടറെന്ന നിലയിലാണെന്ന് ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു. ‘സുഹൃത്ത് വഴിയാണ് അയാളെ പരിചയപ്പെടുന്നത്. ഡോക്ടര്‍ ആണെന്നായിരുന്നു പറഞ്ഞത്. ഞാനൊരു പാവം രോഗി ആണല്ലോ? അതുകൊണ്ട് അദ്ദേഹത്തെ വീട്ടില്‍ ചെന്ന് കാണാമെന്ന് കരുതി. അവിടെ എത്തിയപ്പോഴാണ് പുരാവസ്തു ശേഖരം കണ്ടത്. ഒരു ഫോട്ടോ എടുത്തു എന്നത് ശരിയാണ്. അതിനെ കുറിച്ച്‌ കൂടുതലൊന്നും ഞാന്‍ ചോദിച്ചില്ല. അദ്ദേഹം ഒരു കോസ്മറ്റോളജിസ്റ്റ് ആണെന്നായിരുന്നു പറഞ്ഞത്. എന്റെ അസുഖം അതല്ലല്ലോ? അദ്ദേഹം എന്നെ ഹരിപ്പാട് ഉള്ള ഒരു ആയുര്‍വേദ ഡോക്ടറുടെ അടുത്തെത്തിച്ചു. അവിടെ അഡ്‌മിറ്റ് ആയി. ചികിത്സ തുടങ്ങി. ചികിത്സ കൊണ്ട് ഒരുപാട് ഗുണം ഉണ്ടായി. ഡിസ്ചാര്‍ജ് ആയപ്പോഴാണ് അറിഞ്ഞത്, മോന്‍സന്‍ എന്റെ ബില്ല് അടച്ചിരുന്നു എന്ന്. പിന്നീട് ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല’, ശ്രീനിവാസന്‍ പറയുന്നു.