video
play-sharp-fill

മോൻസൺ എം. ജി. ശ്രീകുമാറിനേയും പറ്റിച്ചു; ലക്ഷങ്ങൾ വിലയുള്ള ബ്ലാക്ക് ഡയമണ്ട് മോതിരം  തനിക്ക് സമ്മാനം നല്കിയത് മോൻസണെന്ന് ചാനൽ പരിപാടിക്കിടെ വിളിച്ച് പറഞ്ഞ് എം ജി ശ്രീകുമാർ; ഇതേത് മാർബിൾ കടയിലെ കല്ലാണെന്ന് തമാശരൂപേണ  പിഷാരടി ചോദിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞ് എംജിയണ്ണൻ്റെ മോതിരം മാർബിളെന്ന് തെളിഞ്ഞു

മോൻസൺ എം. ജി. ശ്രീകുമാറിനേയും പറ്റിച്ചു; ലക്ഷങ്ങൾ വിലയുള്ള ബ്ലാക്ക് ഡയമണ്ട് മോതിരം തനിക്ക് സമ്മാനം നല്കിയത് മോൻസണെന്ന് ചാനൽ പരിപാടിക്കിടെ വിളിച്ച് പറഞ്ഞ് എം ജി ശ്രീകുമാർ; ഇതേത് മാർബിൾ കടയിലെ കല്ലാണെന്ന് തമാശരൂപേണ പിഷാരടി ചോദിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞ് എംജിയണ്ണൻ്റെ മോതിരം മാർബിളെന്ന് തെളിഞ്ഞു

Spread the love

സ്വന്തം ലേഖകൻ

എറണാകുളം: മോന്‍സണ്‍ മാവുങ്കല്‍ പറ്റിച്ചവരില്‍ ​ഗായകന്‍ എം ജി ശ്രീകുമാറും. ബ്ലാക് ഡയമണ്ട് മോതിരം എന്ന് പറഞ്ഞാണ് ​ഗ്രാനൈറ്റ് പീസ് വെച്ച മോതിരമാണ് മോന്‍സണ്‍ മാവുങ്കല്‍ എം ജി ശ്രീകുമാറിന് നല്‍കിയതെന്ന് ഉറപ്പായി

ഫ്ലവേഴ്സ് ടിവിയിലെ ടോപ് സിം​ഗര്‍ പരിപാടിയിലിരുന്ന് അന്തസ്സോടെ എം ജി ശ്രീകുമാര്‍ മോതിരത്തെ പറ്റി പറയുന്നത് അന്ന് ചാനല്‍ തന്നെ സംപ്രേക്ഷണം ചെയ്തിരുന്നു. അതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോ​ഗ്രാമിനിടെ രമേശ് പിഷാരടിയാണ് എം ജി ശ്രീകുമാറിന്റെ കയ്യിലെ വലിയ കല്ലുവെച്ച മോതിരത്തെ പറ്റി ചോദിക്കുന്നത്. ഈ ​ഗ്രാനൈറ്റ് പീസ് വെച്ച മോതിരം എവിടെ നിന്നാണെന്നും സ്ക്വയര്‍ ഫീറ്റിന് എത്ര രൂപയാണെന്നും പിഷാരടി ചോദിക്കുന്നു.

അപ്പോഴാണ് എം ജി ശ്രീകുമാര്‍ തന്റെ സുഹൃത്തായ ഡോക്ടര്‍ മോന്‍സണെ കുറിച്ച്‌ പറയുന്നത്. ഡോക്ടറാണെങ്കിലും ഇത്തരം അപൂര്‍വ സാധനങ്ങളുടെ ശേഖരം മോന്‍സണ്‍ന്റെ കയ്യിലുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രോ​ഗ്രാമിന് ഈ മോതിരം ധരിച്ച്‌ വന്നതെന്നും ശ്രീകുമാര്‍ പറയുന്നു.

സ്റ്റീഫന്‍ ദേവസിയും രമേശ് പിഷാരടിയും പറയുന്നതും വീഡിയോയില്‍ കാണാം. നമുക്കും പരിചയത്തില്‍ ഡോക്ടര്‍മാരുണ്ടെന്നും അവര്‍ പനി വരുമ്പോള്‍ പാരസെറ്റാമോള്‍ മാത്രമാണ് തരുന്നതെന്നും രമേശ് പിഷാരടിയും പറയുന്നുണ്ട്.

രമേഷ് പിഷാരടി, ഗായിക അനുരാധ ശ്രീറാം, സ്റ്റീഫന്‍ ദേവസി എന്നിവരും എംജി ശ്രീകുമാറിനൊപ്പം പരിപാടിയില്‍ ഉണ്ടായിരുന്നു.

മോന്‍സന്റെ പുരാവസ്തു ശേഖരത്തെക്കുറിച്ചും എംജി ശ്രീകുമാര്‍ പുകഴ്ത്തുന്നുണ്ട്.