യുഎഇയില്‍ നിന്നും വന്ന കൊല്ലം സ്വദേശി നാട്ടിലെത്തിയത് പന്ത്രണ്ടിന്; ടാക്സിയില്‍ എത്തിയ ഇയാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പത്തോളം പേര്‍; സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ല; കനത്ത ജാഗ്രതയിൽ സംസ്ഥാനം

Spread the love

സ്വന്തം ലേഖിക

കൊല്ലം: കേരളത്തില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചതോടെ എല്ലാ ജില്ലയിലും കനത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.

യുഎഇയില്‍ നിന്നും വന്ന കൊല്ലം സ്വദേശിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ മാസം 12ന് ആണ് കൊല്ലം സ്വദേശി നാട്ടിലെത്തിയത്. ടാക്സിയില്‍ ആയിരുന്നു തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഇയാള്‍ വന്നത്. ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ പത്തോളം പേര്‍ ഉണ്ട്. ഇവരെല്ലാം കൊല്ലം സ്വദേശികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാര്‍, ടാക്സി ഡ്രൈവര്‍, ഓട്ടോ ഡ്രൈവര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍ എന്നിവരെല്ലാമാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ പെടുന്നത്. ഇവര്‍ക്കാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല.

അതേസമയം മങ്കിപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും സംഘം നല്‍കും. നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടര്‍മാരുമാണ് സംഘത്തിലുള്ളത്. സംഘത്തില്‍ ഒരു മലയാളിയുമുണ്ട്. കേരളത്തിലെ സ്ഥിതി കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.