മങ്കിപോക്സ്: ഉറവിടം വ്യക്തമല്ലാത്തത് വെല്ലുവിളിയെന്ന് വിദഗ്ധര്‍; സമൂഹവ്യാപനമായോ എന്നും സംശയം; കോവിഡിനെക്കാൾ വ്യാപനശേഷി കുറവ്

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: മങ്കി പോക്സ് വ്യാപനത്തില്‍ ഉറവിടമറിയാത്തത് ആശങ്കയാകുന്നുവെന്ന് എയിംസ് വിദഗ്ധന്‍.

കോവിഡിനെ അപേക്ഷിച്ച്‌ വ്യാപനശേഷി കുറവാണ്. നിലവിലുള്ള കോവിഡ് മുന്‍കരുതലുകള്‍ മങ്കി പോക്സിന്‍റെ വ്യാപനം തടയുന്നതിലും ഫലപ്രദമാകുമെന്ന് എയിംസിലെ സാംക്രമിക രോഗ വിദഗ്ധന്‍ ഡോ.പ്രവീണ്‍ പ്രദീപ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹവ്യാപനമായോ എന്ന് വിദഗ്ധര്‍ സംശയിക്കുന്നു വ്യാപനതോത് കോവിഡിനേക്കാള്‍ കുറവാണ്. എന്നാല്‍ കോവിഡിനേക്കാള്‍ മരണ നിരക്ക് കൂടുതല്‍ ആണ്. കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകാം. ഇപ്പോള്‍ പടരുന്നത് തീവ്രത കുറഞ്ഞ വകഭേദം ആണെന്നും വിലയിരുത്തുന്നു.

കോവിഡ് പ്രതിരോധത്തിന് സ്വീകരിച്ച അതേ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മങ്കി പോക്സ് വ്യാപനവും തടയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കാനുള്ള നിലവിലെ സംവിധാനം തന്നെ മങ്കി പോക്സിനും ഫലപ്രദമാകും. കുട്ടികളിലും, പ്രതിരോധ ശേഷി കുറഞ്ഞവരിലും മങ്കി പോക്സ് ഗുരുതരമാകാന്‍ ഇടയുണ്ടെന്ന് ഡോ. പ്രവീണ്‍ പറയുന്നു.

സാധാരണ നിലയില്‍ ആഫ്രിക്കയില്‍ മാത്രം വ്യാപിച്ചിരുന്ന രോഗം ഇത്രയധികം രാജ്യങ്ങളില്‍ പടരുന്നുവെന്നത് ജാഗ്രത വേണ്ട വിഷയമാണ്. ഇപ്പോഴുണ്ടായ വ്യാപനത്തിന്‍റെ യഥാര്‍ത്ഥ ഉറവിടം വ്യക്തമല്ലാത്തതും ആശങ്കയാണെന്നും ഡോക്ടര്‍.

ഇപ്പോള്‍ പടരുന്നത് വൈറസിന്‍റെ പശ്ചിമ ആഫ്രിക്കന്‍ വകഭേദമായതിനാല്‍ രോഗത്തിന്‍റെ തീവ്രത കുറവാണ്. ദീര്‍ഘനേരം അടുത്തിടപഴകിയവരില്‍ മാത്രമേ രോഗം വ്യാപിക്കുന്നുള്ളുവെന്നാണ് റിപ്പോര്‍ട്ട്. വസൂരിക്കെതിരെ എടുക്കുന്ന വാക്സിന്‍ മങ്കി പോക്സിനും ഫലപ്രദമാണെന്ന് പഠനങ്ങളുണ്ട്. എന്നാല്‍ 1980ല്‍ രാജ്യം വസൂരി മുക്തമായതിന് ശേഷം വാക്സീന്‍ വിതരണവും നിര്‍ത്തി.