play-sharp-fill
മങ്കി പോക്സ് കേരളത്തിലും? യുഎഇയിൽനിന്ന് വന്നയാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി

മങ്കി പോക്സ് കേരളത്തിലും? യുഎഇയിൽനിന്ന് വന്നയാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് ബാധ സംശയിക്കുന്ന ഒരാൾ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇയാളിൽ നിന്ന് ശേഖരിച്ച സാമ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ പരിശോധനാഫലം ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.

യു.എ.ഇയിൽ നിന്ന് കേരളത്തിലെത്തിയ ഇയാൾ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. കൂടുതൽ പേരുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

കുരങ്ങുകളിൽ നിന്ന് പടരുന്ന വൈറൽ പനി മനുഷ്യരിൽ വ്യാപകമായി പടരില്ലെങ്കിലും, ലൈംഗികത പോലുള്ള അടുത്ത സമ്പർക്കത്തിലൂടെ പകരാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group