തൃശൂരിൽ യുവാവ് മരിച്ചത് കുരങ്ങുവസൂരി മൂലം ; പരിശോധനാഫലം പുറത്ത്
സ്വന്തം ലേഖിക
തൃശൂർ: കുരഞ്ഞിയൂർ സ്വദേശിയായ യുവാവിൻ്റെ മരണകാരണം കുരങ്ങുവസൂരി തന്നെ. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. രാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണമാണ് ഇത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഇന്നലെ തന്നെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് സാമ്പിൾ പൂനെയിലേക്കയച്ചത്.
കുരങ്ങുവസൂരി സ്ഥിരീകരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട് തൃശൂരിലെ പുന്നയൂര്‍ പഞ്ചായത്തില്‍ കനത്ത ജാഗ്രതയാണ്. നാളെ പുന്നയൂര്‍ പഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളില്‍ പ്രതിരോധ ക്യാമ്പയിന്‍ നടക്കും. മെഡിക്കല്‍ സംഘം വീടുകളിലെത്തി നേരിട്ട് ബോധവല്‍ക്കരണം നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0