play-sharp-fill
കുരങ്ങ് പനിയെന്ന് സംശയം; ഒരാൾ നിരീക്ഷണത്തിൽ; പരിശോധനാ ഫലം ​വൈകിട്ട് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി

കുരങ്ങ് പനിയെന്ന് സംശയം; ഒരാൾ നിരീക്ഷണത്തിൽ; പരിശോധനാ ഫലം ​വൈകിട്ട് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കുരങ്ങ് പനിയെന്ന സംശയത്തിൽ ഒരാൾ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത് യു​എ​ഇ​യി​ൽ നി​ന്നെ​ത്തി​യ ആ​ളാ​ണെ​ന്നും ഇ​യാ​ളു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചു​വെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പ​രി​ശോ​ധ​നാ​ഫ​ലം വൈ​കി​ട്ട് ല​ഭി​ക്കും. ഫ​ലം വ​ന്ന​ശേ​ഷം ഏ​ത് ജി​ല്ല​ക്കാ​ര​നെ​ന്ന് വ്യ​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ‍​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ​നി​യും ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന പൊ​ള്ള​ലു​മാ​ണ് രോ​ഗ ല​ക്ഷ​ണം. കു​ര​ങ്ങ് പ​നി മ​നു​ഷ്യ​രി​ൽ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.