
വയനാട്ടിൽ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ
വയനാട്: വയനാട്ടിൽ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിനിയായ യുവതിയെ പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് തൊണ്ടയിലെ സ്രവം മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ച് നടത്തിയ പരിശോധനയിലാണ് കുരങ്ങ് പനി സ്ഥിരീകരിച്ചത്.
വിദഗ്ധ ചികിത്സക്കായി യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിറയലോടുകൂടിയ പനി, തലവേദന, വയറിളക്കം, ഛർദി, കഴുത്തുവേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവയാണ് കുരങ്ങ് പനിയുടെ ലക്ഷണങ്ങൾ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ കുരങ്ങുപനിക്കെതിരെയുള്ള വാക്സിൻ ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Third Eye News Live
0