video
play-sharp-fill

ആട്ടിന്‍കുട്ടിയുടെ പുറത്തിരുന്ന് മള്‍ബറി പഴങ്ങള്‍ കൊതിയോടെ കഴിക്കുന്ന കുട്ടിക്കുരങ്ങ്; വൈറലായി വീഡിയോ;  ട്വിറ്ററില്‍ വീഡിയോ ഇതുവരെ കണ്ടത് 1.2 കോടിയിലധികം പേര്‍

ആട്ടിന്‍കുട്ടിയുടെ പുറത്തിരുന്ന് മള്‍ബറി പഴങ്ങള്‍ കൊതിയോടെ കഴിക്കുന്ന കുട്ടിക്കുരങ്ങ്; വൈറലായി വീഡിയോ; ട്വിറ്ററില്‍ വീഡിയോ ഇതുവരെ കണ്ടത് 1.2 കോടിയിലധികം പേര്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ വൈറല്‍ ആകാറുണ്ട്.

ഇപ്പോഴിതാ, ആട്ടിന്‍കുട്ടിയുടെ പുറത്തിരുന്ന് മള്‍ബറി പഴങ്ങള്‍ കൊതിയോടെ കഴിക്കുന്ന കുട്ടിക്കുരങ്ങിന്റെ വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. വളരെ രസകരമായ വീഡിയോ ട്വിറ്ററില്‍ ഇതുവരെ 1.2 കോടിയിലധികംപേര്‍ കണ്ടു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5.34 ലക്ഷം പേര്‍ ലൈക്ക് ചെയ്തു. 1.05 ലക്ഷം പേര്‍ റീട്വീറ്റ് ചെയ്തു.

ഒരാള്‍ മരങ്ങള്‍ക്കിടയില്‍ വിസിലടിച്ച്‌ ആട്ടിന്‍ കുട്ടിയെ വിളിക്കുന്നു.
ഓടിയെത്തിയ ആട്ടിന്‍കുട്ടിയുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ച്‌ തൂങ്ങി കുരങ്ങന്‍കുട്ടിയും എത്തി.

കൈകളിലെ മള്‍ബറി പഴങ്ങള്‍ ആട്ടിന്‍കുട്ടി തിന്നുന്നതും നോക്കി കുരങ്ങന്‍ കുട്ടി കൊതിയോടെ നില്‍ക്കുകയാണ്. ഒടുവില്‍ ആട്ടിന്‍കുട്ടിയുടെ പുറത്ത് കയറി കുരങ്ങന്‍ കുട്ടിയും മള്‍ബറിയുടെ സ്വാദ് ആസ്വദിക്കുന്നു.