video
play-sharp-fill

മുറ്റത്ത് നിന്ന് ജോലി ചെയ്യുന്നതിനിടെ  വീട്ടമ്മയ്‌ക്ക് നേരെ തേങ്ങ പറിച്ചെറിഞ്ഞ് കുരങ്ങ്; ഇടത് കൈയൊടിഞ്ഞു

മുറ്റത്ത് നിന്ന് ജോലി ചെയ്യുന്നതിനിടെ വീട്ടമ്മയ്‌ക്ക് നേരെ തേങ്ങ പറിച്ചെറിഞ്ഞ് കുരങ്ങ്; ഇടത് കൈയൊടിഞ്ഞു

Spread the love

മലപ്പുറം: നിലമ്പൂരില്‍ കുരങ്ങിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്.

അമരമ്പലം മാമ്പൊയിലില്‍ പോക്കാട്ടില്‍ സലോമി (56) ക്കാണ് പരിക്കേറ്റത്. വനമേഖലയോട് ചേര്‍ന്നാണ് വീട്ടമ്മയുടെ വീട്.

വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ കുരങ്ങ് തേങ്ങ പറിച്ച്‌ വീട്ടമ്മയ്ക്ക് നേരെ എറിയുകയായിരുന്നു.
ഈ മാസം ഇരുപത്തിയാറിന് വൈകിട്ടായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുരങ്ങിന്റെ ആക്രമണത്തില്‍ സലോമിയുടെ ഇടതു കൈക്കാണ് പരിക്കേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഈ പ്രദേശത്ത് ആദ്യമാണ് മനുഷ്യന് നേരെ കുരങ്ങിന്റെ ആക്രമണമുണ്ടാകുന്നതെന്നാണ് വിവരം.