മുത്തശ്ശിയുടെ അരികില്‍ കിടന്നുറങ്ങിയ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനായുള്ള തിരച്ചിൽ ചെന്നു നിന്നത്  കന്നുകാലികള്‍ക്കുള്ള ജല സംഭരണിയിൽ; തുറന്നു കിടന്ന വാതിലിലൂടെ അകത്തു കയറിയത് കുരങ്ങന്മാർ; പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ ഞെട്ടി നാട്

മുത്തശ്ശിയുടെ അരികില്‍ കിടന്നുറങ്ങിയ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനായുള്ള തിരച്ചിൽ ചെന്നു നിന്നത് കന്നുകാലികള്‍ക്കുള്ള ജല സംഭരണിയിൽ; തുറന്നു കിടന്ന വാതിലിലൂടെ അകത്തു കയറിയത് കുരങ്ങന്മാർ; പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ ഞെട്ടി നാട്

സ്വന്തം ലേഖകൻ

ബാഗ്പത്: യു പിയിലെ ബാഗ്പത്തില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ പ്രദേശത്തുള്ള കുരങ്ങുകള്‍ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തി.

വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഉറങ്ങിക്കിടന്ന കേശവ്കുമാര്‍ എന്ന കുഞ്ഞാണ് മരിച്ചത്. ചന്ദിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗാര്‍ഹി കലഞ്ജരി ഗ്രാമത്തില്‍ ഞായറാഴ്ച നടന്ന സംഭവത്തിലാണ് കുഞ്ഞ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ ടെറസിലുള്ള മുറിയില്‍ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഇതിലൂടെയാണ് കുരങ്ങന്‍മാര്‍ പ്രവേശിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുത്തശ്ശിയുടെ അരികില്‍ കിടന്നുറങ്ങുകയായിരുന്നു കുട്ടി. തുടര്‍ന്ന് കുരങ്ങുകള്‍ കുഞ്ഞിനെ വലിച്ച്‌ പുറത്തേക്ക് ഓടുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ മുത്തശ്ശി വീട്ടില്‍ നിന്നും അലറി വിളിച്ചു.

കുഞ്ഞിനായി കുടുംബം തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിന്റെ മൃത ശരീരം വാട്ടര്‍ ടാങ്കില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

കന്നുകാലികള്‍ക്കുള്ള ജല സംഭരണിയിലാണ് ഈ കൊച്ചു കുഞ്ഞിനെ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ തന്നെ ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിരുന്നു. എന്നാല്‍, കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

“കുരങ്ങുകള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ വളരെയധികം സ്നേഹിക്കുന്നു. കുറച്ച്‌ കാലം മുമ്പ് ഒരു പെണ്‍ കുരങ്ങിന് തന്റെ സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. അതിനു ശേഷം, അത് മനുഷ്യ കുഞ്ഞുങ്ങളെ തന്റേതായി കണക്കാക്കാന്‍ തുടങ്ങി. ഇക്കാരണത്താല്‍, കുരങ്ങ് കുഞ്ഞിനെ എടുത്തിരിക്കാം,” വെറ്ററിനറി ഡോക്ടര്‍ അമിത് പറഞ്ഞു.

ദമ്പതികളായ പ്രിന്‍സിന്റെയും കോമളിന്റെയും മകനാണ് കേശവ് കുമാര്‍.

മുന്‍പും കുരങ്ങന്‍മാര്‍ തങ്ങളുടെ ഏക മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നെന്ന് ഇവര്‍ പറയുന്നു. ഇതു കണ്ട് ഓടിവന്ന ബന്ധുക്കളാണ് അന്നു കുട്ടിയെ രക്ഷിച്ചത്. ഇരുട്ടിന്റെ മറപറ്റി വീണ്ടും തങ്ങളുടെ മകനെ അന്വേഷിച്ചു കുരങ്ങന്‍മാര്‍ വരുമെന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു കോമള്‍ പറയുന്നു.