play-sharp-fill
ആപ്പിലൂടെ 3,501 രൂപ വായ്പ്പയെടുത്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി ; പണം  തിരിച്ചടച്ചിട്ടും ഭീഷണിപെടുത്തി; മോര്‍ഫ്‌ചെയ്ത നഗ്‌നചിത്രം   പ്രചരിപ്പിച്ചു;  പൊലീസില്‍ പരാതി നൽകി പരപ്പനങ്ങാടി സ്വദേശിയായ യുവാവ്

ആപ്പിലൂടെ 3,501 രൂപ വായ്പ്പയെടുത്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി ; പണം തിരിച്ചടച്ചിട്ടും ഭീഷണിപെടുത്തി; മോര്‍ഫ്‌ചെയ്ത നഗ്‌നചിത്രം പ്രചരിപ്പിച്ചു; പൊലീസില്‍ പരാതി നൽകി പരപ്പനങ്ങാടി സ്വദേശിയായ യുവാവ്


സ്വന്തം ലേഖിക

വള്ളിക്കുന്ന്: അരിയല്ലൂര്‍ സ്വദേശിയായ യുവാവ് ഡൗണ്‍ലോഡ്‌ചെയ്ത ആപ്പ് വഴി 3,501 രൂപ വായ്പയെടുത്ത് വെട്ടിലായി.പണം തിരിച്ചടച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ടുള്ള തട്ടിപ്പും ഭീഷണിയും തുടരുകയാണ്. ഇതു സംബന്ധിച്ച്‌ പരപ്പനങ്ങാടിയായ യുവാവ് പൊലീസില്‍ പരാതി നല്‍കി്.


കഴിഞ്ഞ ഏപ്രില്‍ നാലിനാണ് ആപ്പ് വഴി വായ്പയെടുത്തത്. ദിവസത്തിന് 0.5% തോതിലാണ് പലിശ നിശ്ചയിച്ചത്. വായ്പയെടുത്തതിന്റെ നാലാംദിവസം പണം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദി കലര്‍ന്ന ഉത്തരേന്ത്യന്‍ ഭാഷ സംസാരിക്കുന്ന ഫോണ്‍വിളിയില്‍ സ്ത്രീയും പുരുഷനും സംസാരിച്ചതായി യുവാവ് പറയുന്നു. ഇവര്‍ ആവശ്യപ്പെട്ട പ്രകാരം വായ്പയെടുത്ത പണം മുഴുവന്‍ ഗൂഗിള്‍പേ വഴി അയച്ചുകൊടുത്തു. അതിന്റെ സ്‌ക്രീന്‍ഷോട്ടും അയച്ചു.

തൊട്ടടുത്ത ദിവസങ്ങളിലും വീണ്ടും മറ്റുനമ്ബറുകളില്‍നിന്ന് വിളിച്ചു. പണം കിട്ടിയിട്ടില്ലെന്നും ഉടനെ അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. യുവാവ് ഒരുതവണകൂടി 3,501 രൂപ അയച്ചു. വീണ്ടും ശബ്ദസന്ദേശമായും വാട്‌സാപ്പ് സന്ദേശമായും ഒന്നിലധികം നമ്ബറില്‍നിന്ന് പണമാവശ്യപ്പെട്ടു. ഇതോടെയാണ് ചതിയാണെന്ന് മനസ്സിലായത്.

ഏപ്രില്‍ ഒന്‍പതിന് യുവാവിന്റെ വാട്‌സാപ്പ് ഡി.പി. മോര്‍ഫ്‌ചെയ്ത് നഗ്‌നചിത്രമാക്കി പരിചിത നമ്ബറുകളിലേക്ക് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തോടെ പ്രചരിപ്പിച്ചു. ഇതോടെയാണ് യുവാവ് ഞായറാഴ്ച പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്.