വയനാട് ദുരന്തം : ജനങ്ങളെ സഹായിക്കാൻ എല്ലാവരും ഒരുമിച്ച്‌ നിൽക്കേണ്ട സമയം, ദുരിതാശ്വാസ നിധിയിലേക്ക് നല്‍കേണ്ടത് അങ്ങനെ തന്നെ നല്‍കണം; രാഷ്ട്രീയം കാണേണ്ടെന്നും രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ എല്ലാവരും ഒരുമിച്ച്‌ നില്‍ക്കണ്ട സമയമാണിതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.

ജനങ്ങളെ സഹായിക്കാൻ എല്ലാവരും ഒരുമിച്ച്‌ നില്‍ക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയില്‍ നല്‍കിയത്. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കേണ്ടത് അങ്ങനെ തന്നെ നല്‍കണം. എല്ലാ കോണ്‍ഗ്രസുകാരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം തനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു അഭിപ്രായ വ്യത്യാസവും കോണ്‍ഗ്രസിലില്ല. ദുരന്തത്തിൻ്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഒന്നിലും രാഷ്ട്രീയം കാണണ്ട ആവശ്യമില്ല. രാഷ്ട്രീയം കാണണ്ട അവസരവുമല്ല ഇത്. കോണ്‍ഗ്രസില്‍ ഇതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമില്ല. പണ്ടും ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ചതിനെ നമ്മള്‍ എതിർത്തിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അതിനുള്ള അവസരമല്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group