കേന്ദ്ര ഗവൺമെന്റ് അംഗീകാര ധനകാര്യ സ്ഥാപനമെന്ന് വ്യാജ പരസ്യം, വൻ പലിശ നൽകുമെന്ന് വാഗ്ദാനം, ഒടുവിൽ നിക്ഷേപകരെ കബളിപ്പിച്ചു മുങ്ങിയ പ്രതികൾക്ക് 8 വർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി

Spread the love

 

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതികൾക്ക് 8 വർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. ആലുവ യുസി കോളേജ് ഡോക്ടേഴ്സ് ലെയ്ൻ ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (42), ആലുവ അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട് എം സി എച്ച്. കാംപസ് ഐ സി ക്വാർട്ടേഴ്സിൽ ഷാജി ബെന്നി ഡേവിഡ് എന്നിവരെയാണ് ശിക്ഷിച്ചത്.

video
play-sharp-fill

 

ദേശം ചിറയത്ത് ബെനിഫിറ്റ് ഫണ്ട് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയായിരുന്നു പരാതി. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണെന്ന് വ്യാജ പരസ്യം ചെയ്തും അമിതമായി പലിശ വാഗ്ദാനം നൽകിയുമാണ് നിക്ഷേപകരെ കബളിപ്പിച്ചത്. ആലുവ സ്വദേശിനിയായ സ്ത്രീ, വീടും വസ്തുവും വിറ്റ് 15.5 ലക്ഷം രൂപ ഗഡുക്കളായി ധനകാര്യസ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നു.

 

പലതവണ ആവശ്യപ്പെട്ടിട്ടും പണമോ പലിശയോ നൽകാതെ ഇവരെയും മറ്റു നിക്ഷേപകരെയും കബളിപിച്ച് സ്ഥാപനം പൂട്ടി പ്രതികൾ ഒളിവിൽ പോയി. പരാതിയെ തുടർന്ന് നെടുമ്പാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ ബി ശാരി ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group