റിട്ടേഡ് കെ.എസ് ഇ ബി ഉദ്യോ​ഗസ്ഥന്റെ പണം യാത്രാമധ്യേ നഷ്ടപ്പെട്ടു ; ലഭിച്ച തുക തിരികെ നല്കി മാതൃകയായി ഓട്ടോഡ്രൈവർ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം; തെള്ളകത്ത് വച്ച് നഷ്ടപ്പെട്ട് പണം തിരികെ ലഭിച്ചു. തുക തിരികെ നല്കി മാതൃകയായി ഓട്ടോഡ്രൈവർ.

video
play-sharp-fill

ഇന്ന് രാവിലെയാണ് തെള്ളകത്ത് വച്ച് റിട്ടേഡ് കെ.എസ് ഇ ബി ഉദ്യോ​ഗസ്ഥന്റെ പണം നഷ്ടപ്പെട്ടത്. ബാങ്കിൽ നിന്നും പിൻവലിച്ച 50,000 രൂപ യാത്രാമധ്യേ നഷ്ടപ്പെട്ടു.

ഉടൻ തന്നെ ജോസഫ് സെബാസ്റ്റ്യൻ എറ്റുമാനൂർ പോലീസിൽ പരാതി നൽകി മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം തന്നെ തെള്ളകം ഭാഗത്ത് ഓട്ടം പോയ ജോർജ്കുട്ടി വഴിയിൽ പണം കിടക്കുന്നതായി കണ്ടു. ഉടൻ തന്നെ തൻ്റെ ഓട്ടോയിൽ ഉള്ള യാത്രക്കാരുമായി പോലീസ് സ്റ്റേഷനിൽ എത്തി പണം ഏൽപ്പിച്ചു.

തുടർന്ന് പരാതിക്കാരനെ വിളിച്ചു വരുത്തി പണം എസ്.ഐ മാരായ ബിജു വി.കെ യും ,മാത്യൂ പോൾ,എ.എസ് ഐ ബിജു എം.പി ,ഡബ്യു .പി .സി .ഒ നിസ്സാ ജോഷി, പി.സി.ഒ രാജേഷ്, എന്നിവരുടെ സാനിധ്യത്തിൽ തിരികെ നൽകി.

പണം തിരികെ നൽകാൻ മനസ്സു കാണിച്ച ജോർജുകുട്ടിയെ പൊലിസ് ഉദ്യോഗസ്ഥർ അനുമോദിച്ചു.ജോസഫ് സെബാസ്റ്റ്യൻ ജോർജു കുട്ടിയും പോലിസ് ഉദ്യേഗസ്ഥർക്കും നന്ദി പറഞ്ഞു മധുരപലഹാരം നൽകിയാണ് മടങ്ങിയത്