വായ്പയുടെ പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച്‌ ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തു ; മാഞ്ഞൂർ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ഏറ്റുമാനൂർ പോലീസ് ; പിടിയിലായത് യുവതിയടക്കം 4 പേർ

Spread the love

കോട്ടയം : വായ്പയുടെ പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച്‌ ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവതിയടക്കം നാലുപേർ അറസ്റ്റില്‍.

കാണക്കാരി ചാത്തമല  വട്ടക്കുന്നേല്‍ വീട്ടില്‍ വിദ്യ മനീഷ് (35), കാരാപ്പുഴ ഗവണ്‍മെന്റ് സ്കൂളിന് സമീപം മഴുവഞ്ചേരില്‍ വീട്ടില്‍ അമല്‍.എം.വിജയൻ (25), കുട്ടനാട് നീലംപേരൂർ ചെറുകര  പുത്തൻപറമ്ബില്‍ വീട്ടില്‍ ഹരീന്ദർ ജോഷി (25), കോട്ടയം പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിന് സമീപം കൂവപ്പാടം വീട്ടില്‍ മനോ.കെ. മണികണ്ഠൻ (25) എന്നിവരാണ് പിടിയിലായത്. മാഞ്ഞൂർ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ ഏറ്റുമാനൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും വീട്ടമ്മയുടെ പേരില്‍ 1,58,000 രൂപയുടെ വ്യക്തിഗത വായ്പയാണ് തട്ടിപ്പ് സംഘം തരപ്പെടുത്തിയത്. വീട്ടമ്മക്ക് 50,000 രൂപ മാത്രമായിരുന്നു ആവശ്യം. വീട്ടമ്മയുടെ ആധാർ, പാൻ കാർഡ് എന്നിവ വാങ്ങിയെടുത്തശേഷമാണ് വായ്പ നേടിയത്. ബാക്കി തുക തങ്ങള്‍ അടച്ചോളാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും വീട്ടമ്മ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്‌.ഒ അൻസല്‍ എ.എസ്, എസ്.ഐ മാരായ ജയപ്രകാശ്, തോമസ് ജോസഫ്, സിനില്‍ കുമാർ, എ.എസ്.ഐ മാരായ സജി പി.സി, രാജേഷ് ഖന്ന, സി.പി.ഒമാരായ ഡെന്നി, അനീഷ്, സെയ്‌ഫുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നാലു പേരെയും കോടതിയില്‍ ഹാജരാക്കി.