
കാഞ്ഞിരപ്പള്ളി : വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ. മണിമല മലയിൽ വീട്ടിൽ രാഹുൽ രാജു ആണ് പിടിയിലായിരിക്കുന്നത്.
മണിമല പോലീസ് സ്റ്റേഷൻ എൽ പി വാറന്റ് 48/ 2023 കേസിലെ പ്രതിയും നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുമായ യുവാവിനെ മണിമല എസ് എച്ച് ഒ അനൂപ് ജോസിന്റെ നേതൃത്വത്തിൽ എസ് ഐ ഉദയകുമാർ, സി പി ഒ ബിജേഷ്, സി പി ഒ അഭിലാഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത്, പൊൻകുന്നം സബ് ജയിലിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


