‘ലഹരി യുവതലമുറയെ ഗുരുതരമായി ബാധിക്കുന്നു; ഈ ശീലം നമ്മുടെ തലമുറയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും’: മോന്‍സ് ജോസഫ് എംഎൽഎ 

Spread the love

കോട്ടയം: മദ്യവും മാരകലഹരികളും യുവതലമുറയെ ഗുരുതരമായി ബാധിക്കുന്നുവെന്ന് മോന്‍സ് ജോസഫ് എംഎൽഎ.

video
play-sharp-fill

ഈ ശീലം നമ്മുടെ തലമുറയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും എംഎൽഎ പറഞ്ഞു.

കെസിബിസി ടെമ്പറൻസ് കമ്മീഷൻ കോട്ടയം, ചങ്ങനാശേരി അതിരൂപതകളും പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതകളും ഉൾപ്പെടുന്ന കോട്ടയം റീജന്റെയും കിടങ്ങൂർ ലിറ്റിൽ ലൂർദ് നഴ്സിംഗ് കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ആതുരശുശ്രൂഷാ പ്രവർത്തന മേഖലയിലെ ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റീജണൽ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയും റിസോഴ്സ് പേഴ്സണുമായ പ്രസാദ് കുരുവിള ക്ലാസ് നയിച്ചു. ലിറ്റിൽ ലൂർദ് ഹോസ്പിറ്റൽ ഡയറക്ടർ സിസ്റ്റർ സുനിത എസ്.വി.എം, പ്രിൻസിപ്പൽ  ഡോ. സിസ്റ്റർ ജോസീന എസ്.വി.എം, ജിഷ ജോസ്, സാബു ഏബ്രഹാം, ആന്റണി മാത്യു, ബേബിച്ചൻ പുത്തൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു. തോമസുകുട്ടി മണക്കുന്നേൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.