മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്സിൽ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എർ.സി.ഡി.സി) നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്സിൽ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് (പ്രായപരിധിയില്ല ) അപേക്ഷ ക്ഷണിച്ചു. 10ാം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് 4 കോഴ്സുകളുണ്ട്.

സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ (1 വർഷം . യോഗ്യത: 10 ). ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ (1 വർഷം .യോഗ്യത :പ്ലസ്ടു,) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ (1 വർഷം . യോഗ്യത: ഏതെങ്കിലും ഡിഗ്രി) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ (1 വർഷം . യോഗ്യത: ടി ടി സി, പി പി ടി ടി സി ) എന്നിവയാണ് കോഴ്സുകൾ.

അധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും. എൻസി ഡി സി സീനിയർ ഫാക്കൽറ്റി ബിന്ദു ജേക്കബ് പത്രസമ്മേളനത്തിൽ അറിയിച്ചതാണിത്.
വിവരങ്ങൾക്ക് ഫോൺ: 08138000385

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group