‘മോൻതാ’ ചുഴലി ഇന്ന് രൂപപ്പെടും; 29 വരെ ശക്തമായ മഴ;6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Spread the love

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും. കാറ്റ് കേരളത്തെ ബാധിക്കാതെ വടക്കോട്ടു നീങ്ങും. എന്നാൽ,​ കാറ്റിന്റെ സ്വാധീനത്താൽ 29വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

video
play-sharp-fill

ചുഴലിക്കാറ്റിന് ‘മോൻതാ’ എന്ന പേര് നിർദ്ദേശിച്ചത് തായ്ലാൻഡാണ്. മണമുള്ള പൂവെന്നാണ് അർത്ഥം. ഇടിവെട്ടിപ്പെയ്യുന്ന തുലാവർഷ മഴയിൽ നിന്ന് വ്യത്യസ്തമായി ഏറിയും കുറഞ്ഞും ദിവസം മുഴുവനും പെയ്യും. ഇന്ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.