കുംഭമേളയിലെ ‘മൊണാലിസ’ യുടെ പുതിയ വിശേഷങ്ങള്‍ അറിഞ്ഞോ!; എല്ലാം ദൈവകൃപയെന്ന് മോണി ബോസ്ലെ

Spread the love

ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ പെണ്‍കുട്ടിയാണ് ‘മൊണാലിസ’ എന്നറിയപ്പെടുന്ന മോണി ബോസ്ലെ. മധ്യപ്രദേശിലെ ഇൻഡോറില്‍ നിന്നെത്തിയ താരം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. കുംഭമേളയില്‍ രുദ്രാക്ഷമാലകള്‍ വില്‍ക്കാനെത്തിയ താരം ഇനി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്ന വാര്‍ത്തയാണ് ചര്‍ച്ചയായിരിക്കുന്നത്.

സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദി ഡയറി ഓഫ് മണിപ്പൂര്‍’ എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. മൊണാലിസയുടെ ആദ്യ മ്യൂസിക് വീഡിയോ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതില്‍ നടൻ ഉത്കർഷ് സിങ്ങും അഭിനയിച്ചിരുന്നു. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മ്യൂസിക് വീഡിയോ ഹിറ്റായതോടെ ബ്രാൻഡ് പ്രമോഷനുകളും ചെയ്യാൻ ആരംഭിച്ച താരം ഇപ്പോള്‍ നിരവധി ബ്രാൻഡുകള്‍ക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഓരോ പരസ്യത്തിനും ലക്ഷങ്ങളാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്നാണ് വിവരം.

കൂടാതെ, പല ഒടിടി പ്ലാറ്റ്ഫോമുകള്‍ വെബ് സീരീസുകള്‍ക്കായി താരത്തെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. സോഷ്യല്‍ മീഡിയയിലും സജീവമാണ് മോണി ബോസ്ലെ. താരം പതിവായി ഇൻസ്റ്റാഗ്രാമില്‍ ഫോട്ടോകളും വീഡിയോകളും പങ്കുവയ്‌ക്കാറുണ്ട്. ദിനംപ്രതി താരത്തിന് ആരാധകർ വർധിച്ചുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ തന്റെ വരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് മൊണാലിസ തന്നെ മറുപടി നല്‍കിയിരുന്നു. ദൈവത്തിന്റെ കൃപ കൊണ്ട് തനിക്ക് കുറച്ച്‌ പണം ലഭിക്കുന്നുണ്ടെന്നും, എന്നാല്‍ പലരും പറയുന്നത് പോലെ കോടികളൊന്നും സമ്ബാദിക്കുന്നില്ലെന്നും ആയിരുന്നു മൊണാലിസയുടെ മറുപടി.