
കഴിഞ്ഞ വർഷത്തെ മഹാകുംഭ മേളയില്‍ മാല വില്ക്കാൻ വന്ന വെള്ളാരം കണ്ണുള്ള ആ പെണ്‍കുട്ടിയെ ആരും മറന്നുകാണില്ല അല്ലെ?. പെണ്‍കുട്ടി ക്യാമറ കണ്ണുകളില്‍ ഉടക്കിയതോടെ കഥയാകെ മാറിമറഞ്ഞു. അന്ന് ജീവിക്കാനായി 100 രൂപയ്ക്ക് മാല വിറ്റ മൊണാലിസ ഇന്ന് ലക്ഷങ്ങൾ വാങ്ങുന്ന നടിയാണ്. സിനിമകളിലും ആല്‍ബങ്ങളിലും അഭിനയിച്ച് താൻ സ്വപ്നം കണ്ട ജീവിതം ആസ്വദിക്കുകയാണ് അവരിപ്പോള്‍.
ഹിന്ദി ആല്‍ബങ്ങളിലൂടെയാണ് മൊണാലിസ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നാലെ ഏതാനും സിനിമകളുടെ കരാറിലും ഒപ്പുവച്ചു. പലതിന്റെയും ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോളിതാ തെലുങ്ക് സിനിമയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് മൊണാലിസ . ചിത്രത്തിന്റെ പൂജ നവംബറില്‍ പൂർത്തിയായിരുന്നു. ഈ വർഷ ചിത്രീകരണം ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ലൈഫ് എന്നാണ് ചിത്രത്തിന്റെ പേര്. സായി ചരണ്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനു ആണ്. മറ്റൊരു പുതിയ ആല്‍ബം ജനുവരി 5ന് റിലീസ് ചെയ്യും.
“എൻ്റെ ജീവിതത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കുന്നതിന്റെ ത്രില്ലിലാണ് ഞാൻ. ഉടൻ തന്നെ ഞാൻ തെലുങ്ക് പഠിക്കും. പ്രേക്ഷകരുമായി സംവദിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യും,” എന്നായിരുന്നു ലോഞ്ചിനിടെ താരം പറഞ്ഞത്. നാഗമ്മ എന്ന മലയാള ചിത്രത്തിലും മൊണാലിസ അഭിനയിക്കുന്നുണ്ട്. പി കെ ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൈലാഷ് ആണ് നായകൻ. ഒരിക്കല്‍ 100 രൂപയ്ക്ക് മാല വിറ്റിരുന്ന മൊണാലിസയ്ക്ക് ഇന്ന് ഒരു ആല്‍ബത്തിന് ഒന്നും രണ്ടും ലക്ഷം വരെ പ്രതിഫലമായി ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊണാലിസയുടെ പുതിയ വിശേഷങ്ങള്‍ കേട്ട് മനംനിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. 2025ല്‍ ശരിക്കും ജീവിതം മാറി മറിഞ്ഞ ഏക വ്യക്തിയാണ് മൊണാലിസ എന്നാണ് ഇവർ പറയുന്നത്. ഒപ്പം താരത്തിന് ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായി വീട് വയ്ക്കണമെന്നതാണ് മൊണാലിസയുടെ ഏറ്റവും വലിയ ആഗ്രഹം. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയെ കുംഭമേളയില്‍ വച്ച് ‘ബ്രൗണ്‍ ബ്യൂട്ടി’ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.



