ആദ്യം പാനിപ്പൂരി.. ഇപ്പോഴിതാ മോമോസ്…! ഡാര്‍ജിലിങ്ങില്‍ വീണ്ടും പാചക പരീക്ഷണവുമായി മമത; വൈറലായ വീഡിയോ ഇവിടെ കാണാം

Spread the love

സ്വന്തം ലേഖിക

കൊൽക്കത്ത: ആദ്യം പാനിപ്പൂരി.. ഇപ്പോഴിതാ മോമോസ് പരീക്ഷിക്കുകയാണ് മമത.

മോമോസ് ഉണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഡാര്‍ജിലിങിലെ ഒരു കടയിലിരുന്ന് മോമോസ് ഉണ്ടാക്കുന്ന വീഡിയോ ന്യൂസ് ഏജന്‍സികള്‍ പുറത്തു വിട്ടിട്ടുണ്ട്.
വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഡാര്‍ജിലിങ്ങിലെത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനൌദ്യോഗിക വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്.
ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ മമത തന്നെ പങ്കുവച്ചിട്ടുണ്ട്. ‘ഡാര്‍ജിലിങ്ങിലെ പ്രഭാതസവാരിക്കിടെ ഞാന്‍ മോമോസ് ഉണ്ടാക്കി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതാദ്യമായല്ല മമത മോമോസ് ഉണ്ടാക്കുന്നത്. നേരത്തെ, മാര്‍ച്ചില്‍ ബംഗാള്‍ മുഖ്യമന്ത്രി ഡാര്‍ജിലിങ് സന്ദര്‍ശനത്തിനിടെ, മോമോസ് ഉണ്ടാക്കി നാട്ടുകാര്‍ക്കൊപ്പം പങ്കുവച്ചിരുന്നു. 2019 ല്‍, ദിഘയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങുന്നതിനിടെ, ടീ സ്റ്റാളില്‍ ചായ തയ്യാറാക്കി ആളുകള്‍ക്ക് നല്‍കിയതും വാര്‍ത്തയായിരുന്നു.