16 കുട്ടികളുടെ അമ്മ ; പതിനേഴാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു; പാറ്റി ഹെർണാണ്ടസ്- കാർലോസ് ദമ്പതികളുടെ ആഗ്രഹം 20 കുട്ടികൾ
വാഷിങ്ടൻ: പാറ്റി ഹെർണാണ്ടസ് തന്റെ 17മത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു. 16 മക്കൾക്കും ഭർത്താവിനുമൊപ്പം. അവസാനം കുടുംബത്തിലേക്ക് എത്തിയ കുഞ്ഞിന് ഒരു വയസ് പ്രായം. നോർത്ത് കാരോലിനയിലെ പാറ്റി ഹെർണാണ്ടസ്- കാർലോസ് ദമ്പതികള്‍ക്ക് 20 കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം.
മൂന്ന് ഇരട്ടകളടക്കം ഇപ്പോൾ 16 മക്കളുടെ മാതാപിതാക്കളാണ് ഇരുവരും. ‘സി’ എന്ന അക്ഷരത്തിലാണ് 16 കുട്ടികളുടെയും പേര് തുടങ്ങുന്നത്. പെൺകുഞ്ഞുങ്ങൾക്കാണ് കുടുംബത്തിൽ ആധിപത്യം. 10 പെൺകുട്ടികളുണ്ട്. കാർലോസ് ജൂനിയർ (14 ) ആണ് മക്കളിൽ മുതിർന്നയാൾ.
ക്രിസ്റ്റഫർ (13), കാർല (11), കെയ്ത്‍ലിൻ (11), ക്രിസ്റ്റീൻ (10), ചെൽസി (10), ക്രിസ്റ്റീന (9), കാൽവിൻ (7), കാതറിൻ (7), കാലെബ് (5), കരോലൈൻ (5), കാമില (4), കരോൾ (4), ചാർലട്ട് (3), ക്രിസ്റ്റൽ (2), ക്ലെടോൺ (1) എന്നിവരാണ് ദമ്പതികളുടെ മക്കൾ. 2023 മാര്‍ച്ചിലാണ് 17മത്തെ കുഞ്ഞിന്റെ പ്രസവ സമയം ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താനിപ്പോള്‍ 13 ആഴ്ച ഗര്‍ഭിണി ആണെന്നും ആണ്‍കുട്ടിയാണ് വയറ്റിലെന്നും ഫാബുലസ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാറ്റി പറയുന്നു. കഴിഞ്ഞ 14 വര്‍ഷമായി കൂടുതല്‍ നാളുകളും താന്‍ ഗര്‍ഭിണിയാണെന്നും അവർ പറയുന്നു. അഭിമാനവും സന്തോഷവുമാണ് തനിക്കുള്ളിലെന്ന് അവർ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് പാറ്റി 16മത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. 20 കുട്ടികള്‍ വേണമെന്നാണ് ദമ്പതികളുടെ ആഗ്രഹം. ഇനി മൂന്ന് ആണ്‍കുട്ടികള്‍ വേണം. അപ്പോള്‍ 10 പെണ്ണും 10 ആണും ആകും. തങ്ങൾ ഒരിക്കലും ഗര്‍ഭ നിരോധനം ആഗ്രഹിക്കുന്നില്ലെന്നും പാറ്റി പറയുന്നു.