
കൊല്ലങ്കോട് നെന്മേനിയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു.
കൊല്ലങ്കോട് നെന്മേനിയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ച നിലയിൽ. കൊടുകപ്പാറയിലെ അമ്പിട്ടൻചള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയതാണ് ഇരുവരും. നെന്മേനി കല്ലേരിപ്പൊറ്റയിൽ താമസിക്കുന്ന ബിന്ദു (46)മകൻ സനോജ്(11) എന്നിവരെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപവാസികൾ ബിന്ദുവിന്റെ മൃതദേഹം കണ്ടതിനെ തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിച്ചു. അഗ്നിശമന സേന എത്തി തിരച്ചിൽ നടത്തിയപ്പോഴാണ് സനോജിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Third Eye News Live
0