
സ്വന്തം ലേഖകൻ
കൊച്ചി: നടി മോളി കണ്ണമാലി ഇംഗ്ലിഷ് സിനിമയില്‍ അഭിനയിക്കുന്നു. ടുമോറോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും നിർമാണവും സംവിധാനവും ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയ് കെ. മാത്യുവാണ്.
ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. ലോകത്തെ വിവിധ സ്ഥലങ്ങൾ സിനിമയുടെ ലൊക്കേഷനാകും. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലന്‍, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.
ആദം കെ. അന്തോണി, ജെയിംസ് ലെറ്റര്‍, സിദ്ധാർഥന്‍, കാതറിന്‍, സരോജ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം. എലിസബത്ത്, മേരി ബലോലോങ് എന്നിവരാണ് മേക്കപ്പ്. വസ്ത്രാലങ്കാരം അനീറ്റ, സംഗീതം മൈക്കിള്‍ മാത്സണ്‍, കലാ സംവിധാനം ലിന്‍സണ്‍ റാഫേല്‍, എഡിറ്റിങ് നീല്‍ റേഡ് ഔട്ട്, സൗണ്ട് ഡിസൈനര്‍ ടി. ലാസര്‍, പിആർഒ മഞ്ജു ഗോപിനാഥ്.