
മൂലവട്ടം തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങളോടെ ഭക്തർക്കു പ്രവേശനം: ക്ഷേത്രത്തിൽ എത്തുന്നവരുടെ പനി പരിശോധിക്കും; മാസ്‌ക് നിർബന്ധം; ക്ഷേത്രം തുറക്കുക ചൊവ്വാഴ്ച
തേർഡ് ഐ ബ്യൂറോ
മൂലവട്ടം: തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങളോടെ ഭക്തർക്കു ദർശനം നടത്താൻ സൗകര്യം ക്രമീകരിക്കുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിലേയ്ക്കു ഭക്തർക്കു ദർശനത്തിന് എത്താമെന്നു ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിൽ ദർശനത്തിനു കർശനമായ നിയന്ത്രമങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ആ നിയന്ത്രണങ്ങൾ ഇങ്ങനെ –
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂലവട്ടം തൃക്കയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ*
* ബഹു.കേന്ദ്ര, കേരള സർക്കാരുകളുടെ നിർദ്ദേശങ്ങൾക്കും, നിബന്ധനകൾക്കും വിധേയമായി 9-6-2020 മുതൽ
ഭക്തജനങ്ങൾക്ക് പ്രവേശിക്കാവുന്നതാണ്.
*നിബന്ധനകൾ*
* * * * * * * * * * * *
1. മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കേണ്ടതാണ്.
2. ദർശനത്തിനു മുൻപും ശേഷവും കൈകൾ കഴുകി അണുവിമുക്തമാക്കേണ്ടതാണ്
3. സാമൂഹ്യ അകലം നിർബന്ധമായും പാലിക്കേണ്ടതാണ് (6 അടി അകലം)
4. ഭക്തജനങ്ങൾ ക്ഷേത്രത്തിൽ വച്ചിരിക്കുന്ന രജിസ്റ്ററിൽ പേരും ഫോൺ നമ്പരും എഴുതേണ്ടതാണ്.
(പേന കൊണ്ടുവരണം)
5. ക്ഷേത്രത്തിന്റെ കിഴക്കെ നടവഴി പ്രവേശിച്ച് വടക്കെ നടവഴി ( ശ്രീകൃഷ്ണന്റെ നട) പുറത്തേക്ക് പോകേണ്ടതാണ്.
6. ക്ഷേത്രത്തിൽ ഒരു സ്ഥലത്തും കൂട്ടം കൂടി നിൽക്കുവാൻ പാടുള്ളതല്ല.
7. *10 വയസ്സിനു താഴെയുള്ള കുട്ടികളും 65 വയസ്സിനു മുകളിലുള്ള മുതിർന്നവരും കഴിയുന്നതും ക്ഷേത്ര ദർശനം ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്.*
8. ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിച്ചതിനു ശേഷം മാത്രമെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കയുള്ളു.
************ *** **
*മേൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കാത്തവരെ ക്ഷേത്ര ദർശനത്തിന് അനുവദിക്കുന്നതല്ല*.
*നാടിന്റെ നന്മയ്ക്കും പൊതുജനാരോഗ്യത്തിനും വേണ്ടി ഭക്തജനങ്ങൾ മേൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് മഹാദേവ നാമത്തിൽ അഭ്യർത്ഥിക്കുന്നു* *എന്ന്*
*ദേവസ്വം ഭരണസമിതി*
* * * * * * *
*ദർശനസമയം*
* * * *
രാവിലെ – 6 മുതൽ 9 വരെ
വൈകിട്ട് – 6 മുതൽ 7വരെ
* * *
വഴിപാടുകൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബുക്കു ചെയ്യാവുന്നതാണ്
*ഫോൺ നമ്പർ – 481 2 3 4 2900*
മൊബൈൽ ഫോൺ – 96051610 15*