
കോഴിക്കോട് : പേരാമ്പ്രയിൽ ക്ഷേത്രത്തിലെത്തിയ 17-കാരിയായ വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തി ക്ഷേത്ര പൂജാരി അറസ്റ്റിലായി.
മുതുവണ്ണാച്ച കിളച്ചപറമ്ബില്‍ വിനോദനെയാണ് (50) പേരാമ്ബ്ര ഇൻസ്പെക്ടർ പി. ജംഷീദ്, എസ്.ഐ. പി. ഷമീർ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റുചെയ്തത്.
പാലേരി വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദനെന്നും പഠനപ്രശ്നങ്ങള്‍ പരിഹരിക്കാനായി പെണ്‍കുട്ടി പൂജാരിയെ കാണാൻ വന്നതായിരുന്നുവെന്നും പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
20-ന് ഉച്ചയോടെ ബന്ധുക്കള്‍ക്കൊപ്പമാണ് വിദ്യാർഥിനി ക്ഷേത്രത്തില്‍ എത്തിയത്. പെണ്‍കുട്ടിയെ മാത്രം ക്ഷേത്രത്തിലെ മുറിയിലേക്ക് വിളിച്ച് സ്വകാര്യഭാഗങ്ങളില്‍ സ്പർശിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി മാതാപിതാക്കളെ കാര്യം അറിയിച്ചതിനെത്തുടർന്ന് പേരാമ്ബ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.



